'എവിടുന്നെങ്കിലും 150 രൂപ സംഘടിപ്പിച്ച് അടയ്ക്ക്, അല്ലെങ്കില്‍ 30 ദിവസം ജയിലില്‍ കിടക്കേണ്ടിവരും'
ഫോട്ടോ രതീഷ് പി.പി
സിനിമാ തീയേറ്ററുകളില്‍ ടിക്കറ്റ് ബ്ലാക്കില്‍ വില്‍പ്പന നടത്തിയാല്‍ പോലീസ് പിടിക്കുമെന്ന വിവരം എനിക്കറിയുമായിരുന്നില്ല. പോലീസ് ജീപ്പിനുള്ളില്‍ ബ്ലാക്ക് ടിക്കറ്റ് വില്പന നടത്തിയിരുന്ന മൂന്ന് പയ്യന്മാരും ഒരു തലമുടി നരച്ച അമ്മാവനും ഉണ്ടായിരുന്നു. മഫ്ടിയിലുണ്ടായിരുന്ന പോലീസുകാരനോടാണ് ഞാന്‍ ടിക്കറ്റ് വേണോ എന്ന് ചോദിച്ചതെന്ന വിവരം മനസ്സിലായത് ജീപ്പിനുള്ളിലേക്ക് എന്നെ പിടിച്ച് കയറ്റിയപ്പോഴാണ്.
ഞങ്ങളെയും കൊണ്ട് പോലീസ് ജീപ്പ് പുറപ്പെട്ട് പുതിയ ബസ്സ്റ്റാന്‍ഡിനു മുന്നിലൂടെ കസബാ പോലീസ് സ്റ്റേഷനിലെത്തി. പോലീസ് സ്റ്റേഷനില്‍ ജി.ഡി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനു മുന്നില്‍ ക്യൂവില്‍ ഞങ്ങളെ നിര്‍ത്തി. എന്റെ ഊഴം വന്നപ്പോള്‍ എന്റെ പേര് ചോദിച്ചു. ഞാന്‍ ഇളങ്കോ എന്നു പറഞ്ഞപ്പോള്‍ അയാള്‍ ഉളങ്കോ എന്ന് എഴുതി. വയസ്സ് എത്രയാണെന്ന് ചോദിച്ചു. ഞാന്‍ പതിനഞ്ച് എന്നു പറഞ്ഞപ്പോള്‍ അയാള്‍ 18 എന്ന് എഴുതി. സാര്‍... എന്റെ വയസ്സ് 15 ആണെന്ന് പറഞ്ഞ് തിരുത്തിയപ്പോള്‍ അയാള്‍ ദേഷ്യത്തോടെ അറിയാമെടാ... നിന്റെ അഡ്വസ്സ് പറയെടാ എന്നു പറഞ്ഞു.
എന്റെ പ്രായം അയാള്‍ 15 എന്നുള്ളത് 18 എന്ന് മാറ്റി എഴുതിയല്ലോ. അതുകൊണ്ട് ഞാനും എന്റെ വീട്ടഡ്രസ്സിന് പകരം പട്ടുക്കോട്ടൈയിലുള്ള പെരിയമ്മയുടെ അഡസ്സ് പറഞ്ഞുകൊടുത്തു.
അതിനുശേഷം ശരീരത്തില്‍ കാക്കപ്പുള്ളിയോ, മറുകോ എന്തെങ്കിലും അടയാളമുണ്ടോ എന്നു ചോദിക്കുകയും ഞാനത് കാണിച്ചുകൊടുത്തപ്പോള്‍ ആ അടയാളങ്ങളും അയാള്‍ എഴുതിച്ചേര്‍ത്തു.
ഒരു ചെറിയ ലോക്കപ്പും ഒരു വലിയ ലോക്കപ്പുമായി രണ്ട് ലോക്കപ്പുകളാണ് അന്നത്തെ കസബാപോലീസ് സ്റ്റേഷനിലുണ്ടായിരുന്നത്. ആ വലിയ ലോക്കപ്പില്‍ ഞങ്ങള്‍ അഞ്ചുപേരെയും ഉള്ളിലാക്കി അടച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ കണ്ടാല്‍ മാന്യനെന്നു തോന്നുന്ന ഒരു പോലീസുകാരന്‍ ലോക്കപ്പിനുമുന്നിലെത്തി നിങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും കള്ളന്‍മാരുണ്ടാകാം, അതുകൊണ്ട് കൈയ്യിലുള്ള പണത്തില്‍ ചോറിനുള്ള പണം മാറ്റിവെച്ചിട്ട് ബാക്കി എന്റെ കൈയ്യില്‍ തന്നേക്കുക. നാളെ രാവിലെ പോകുമ്പോള്‍ തിരിച്ചുതരും. എന്ന് പറഞ്ഞു.
അന്നേരം എന്റെ കൈയ്യില്‍ 185 രൂപയുണ്ടായിരുന്നു. അതില്‍ പത്തു രൂപ ഭക്ഷണത്തിന് മാറ്റിവെച്ചതിനുശേഷം ബാക്കി 175 രൂപ ആ പോലീസുകാരന്‍ സൂക്ഷിക്കാനായി കൊടുത്തു. എന്നോടൊപ്പം ഉണ്ടായിരുന്ന മറ്റു മൂന്നുപിള്ളേരും അവരുടെ കൈയ്യിലുണ്ടായിരുന്ന പണമെടുത്തു കൊടുത്തു. തലമുടി നരച്ച അമ്മാവന്‍ തന്റെ കൈയ്യില്‍ കാശൊന്നുമില്ലെന്നാണ് പറഞ്ഞത്.
ഓരോരുത്തരും എത്ര രൂപയാണ് കൊടുത്തത് എന്ന് ഒരു പേപ്പറില്‍ ആ പോലീസുകാരന്‍ എഴുതിയെടുത്തു. കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ മൂത്രത്തിന്റെ മണവും കൊതുകുകടിയും കൊണ്ട് ആ രാത്രി ഞങ്ങള്‍ കഴിഞ്ഞുകൂടി.
രാവിലെ ഒരു പോലീസുകാരന്‍ വന്ന് ഓരോരുത്തരെയായി കക്കൂസിലേക്ക് കൊണ്ടുപോയി. പത്തുമണിയായപ്പോള്‍ ഒരു പോലീസ് ബസ്സില്‍ ഞങ്ങളെ കയറ്റിയിരുത്തി. തലേദിവസം രാത്രിയില്‍ ഞങ്ങളോട പണം വാങ്ങിയ പോലീസുകാരന്‍ വന്ന് ഓരോ ആളിന്റെ പേര് വിളിച്ച് ചോദിച്ച് ബസ്സില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി. എന്റെ പേര്‍........
© Mathrubhumi
