menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

വീട്ടിലും ഓഫീസിലും മതിയോ മനസിലും വേണ്ടേ ഒരു ക്ലീനിങ്

11 0
19.09.2026

വീട്ടിൽ ക്ലീനിങ് തുടങ്ങുമ്പോൾ നമ്മൾക്ക് ഒരു പ്രത്യേക ആവേശമാണ്.'ഇത്തവണ എല്ലാം കളയണം' എന്ന് തീരുമാനിച്ചാണ് തുടക്കം.

അലമാര തുറക്കും. കട്ടിലിനടിയിൽ നോക്കും. അടുക്കളയിലെ ഓരോ ഷെൽഫും പരിശോധിക്കും. വർഷങ്ങളായി ഉപയോഗിക്കാത്ത പാത്രങ്ങൾ പുറത്തുവരും. ആരും ധരിക്കാത്ത വസ്ത്രങ്ങൾ പുറത്തുവരും. വായിക്കാത്ത മാസികകൾ പുറത്തുവരും. ഉപയോഗമില്ലാത്ത പ്ലാസ്റ്റിക് പാത്രങ്ങൾ, പഴയ ചാർജറുകൾ, പൊരുത്തമില്ലാത്ത ചെരിപ്പുകൾ, പ്രവർത്തിക്കാത്ത റിമോട്ടുകൾ. എല്ലാത്തിനും നേരേ ഒരു ചോദ്യം വീട്ടിലെ എല്ലാവരും പരസ്പരം ചോദിക്കും.

'ഇതൊക്കെ എന്തിനാണാവോ ഇവിടെ വെച്ചിരിക്കുന്നത്?'

ഉത്തരം പലപ്പോഴും: 'എപ്പോഴെങ്കിലും ഉപകാരപ്പെടും.' എന്നായിരിക്കും.

ഈ 'എപ്പോഴെങ്കിലും' എന്ന വാക്കാണ് മലയാളിയുടെ വീട്ടിലെ ഏറ്റവും വലിയ സ്റ്റോറേജ് മാനേജർ. പത്ത് വർഷമായി ഉപയോഗിച്ചിട്ടില്ലാത്ത സാധനങ്ങൾ പോലും നമ്മൾ കളയില്ല. 'ഇത് കളയണ്ട. ഒരിക്കൽ വേണ്ടിവരും.' ആ ഒരിക്കൽ പക്ഷേ ഒരിക്കലും വരില്ല. പക്ഷേ സാധനം അവിടെത്തന്നെ കിടക്കും. വീട്ടിലെ ഒരു മുറി മുഴുവൻ വൃത്തിയാക്കാൻ നമുക്ക് ഒരു ഞായറാഴ്ച മതി. ചിലപ്പോൾ കുടുംബത്തിലെ എല്ലാവരും ചേർന്ന് മഹാശുചീകരണ യജ്ഞം നടത്തും. പഴയ സാധനങ്ങൾ വേർതിരിക്കും.

വയ്‌ക്കേണ്ടത്. കളയേണ്ടത്. ആർക്കെങ്കിലും കൊടുക്കേണ്ടത്. മൂന്ന് കൂമ്പാരം.

പക്ഷേ ഈ മൂന്നാമത്തെ കൂമ്പാരമാണ് അപകടം. 'ഇത് ആർക്കെങ്കിലും കൊടുക്കാം.' ആരെങ്കിലും ഉണ്ടാകില്ല. അവരൊയൊട്ട് കണ്ടെത്താനും പറ്റില്ല. അങ്ങനെ 'ആർക്കെങ്കിലും' എന്ന പേരിൽ മറ്റൊരു അഞ്ചുവർഷം കൂടി വീട്ടിൽ അവയെല്ലാം അങ്ങനെ തന്നെ കിടക്കും. വീടിന്റെ കാര്യത്തിൽ നമ്മൾ ഇത്രയും ശുചിത്വബോധമുള്ളവരാണ്. പക്ഷേ മനസ്സിന്റെ കാര്യത്തിൽ? അവിടെ വർഷങ്ങളായി പൊടി പിടിച്ചുകിടക്കുന്ന സാധനങ്ങളുണ്ട്.

പറയാതെ പോയ കാര്യങ്ങൾ.

പറഞ്ഞുപോയതിന്റെ വേദന. ഇവയൊന്നും ആരും ക്ലീൻ ചെയ്യാറില്ല. വീട്ടിലെ ജനൽച്ചില്ലിൽ ഒരു വിരലടയാളം കണ്ടാൽ പോലും ഉടൻ തുടയ്ക്കും. പക്ഷേ ഒരാളുടെ മനസ്സിൽ നമ്മുടെ വാക്ക് കൊണ്ടുണ്ടായ പാട്? 'അത് അങ്ങനെയൊന്നുമല്ല.' എന്ന് പറഞ്ഞ് കടന്നുപോകും. വീട്ടിലെ ചുവരിൽ ഒരു ചെറിയ ചിലന്തിവല കണ്ടാൽ പോലും നമ്മൾ വെറുതെ വിടാറില്ല. ഉടൻ വടിയെടുക്കും. മേശ വലിച്ചുകൊണ്ടുവരും. കസേരയിൽ കയറും. എങ്ങനെയെങ്കിലും അത് തൂത്തുകളയും. നാളെ വീണ്ടും വല വരും എന്നറിഞ്ഞിട്ടും ഇന്നത്തെ വല........

© Mathrubhumi