menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

എല്ലാം വ്യക്തിപരമായി എടുക്കുന്നവരാണോ നിങ്ങൾ? വൈകാരിക അച്ചടക്കം ശീലമാക്കാം

10 0
10.09.2026

നമ്മുടെ ജീവിതത്തിൽ വളർത്തിയെടുക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ശീലങ്ങളിലൊന്നാണ്, മറ്റുള്ളവരുടെ പ്രതികരണങ്ങളെ വ്യക്തിപരമായി (Taking things personally) എടുക്കാതിരിക്കുക എന്നത്.

ഒന്ന് സങ്കൽപ്പിച്ചു നോക്കൂ: സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാളുടെ ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം. മണിക്കൂറുകൾക്ക് മുൻപ് നിങ്ങൾ അയച്ച മെസ്സേജിന് മറുപടി ലഭിക്കാതിരിക്കുക. ഓഫീസിലോ വീട്ടിലോ കേൾക്കേണ്ടി വരുന്ന ചെറിയൊരു വിമർശനം. ഇതൊക്കെ സംഭവിക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്നത്? "ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തോ? അവരെ വേദനിപ്പിക്കുന്ന എന്തെങ്കിലും ഞാൻ പറഞ്ഞോ? അവർക്ക് എന്നെ മടുത്തോ?" എന്നൊക്കെയുള്ള ചിന്തകളാകും ആദ്യം വരിക.

വർഷങ്ങളായി മാനസികാരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എന്റെ അനുഭവത്തിൽ, ഇത്തരം ആന്തരിക ചിന്തകളാണ് പലപ്പോഴും കടുത്ത ഉത്കണ്ഠയ്ക്കും (Anxiety), ബന്ധങ്ങൾ തകരുന്നതിനും, വിട്ടുമാറാത്ത സ്ട്രെസ്സിനും കാരണമാകുന്നത്. മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള ചെറിയൊരു അവഗണന പോലും നമ്മുടെ തലച്ചോറിൽ അപായമണി മുഴക്കും. എന്നാൽ, ഏറ്റവും വലിയ യാഥാർത്ഥ്യവും അതോടൊപ്പം തന്നെ ഏറ്റവും വലിയ ആശ്വാസവും ഇതാണ്—നമ്മൾ വ്യക്തിപരമായി എടുക്കുന്ന പല പ്രതികരണങ്ങളും യഥാർത്ഥത്തിൽ നമ്മളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളായിരിക്കും.

മറ്റുള്ളവരുടെ അദൃശ്യ ഭാരങ്ങൾ (The Invisible Baggage) നമുക്ക് കാണാൻ കഴിയാത്ത ഒരുപാട് സമ്മർദ്ദങ്ങൾ പേറിയാണ് ഓരോ മനുഷ്യനും നടക്കുന്നത്. അവർ കടന്നുപോകുന്ന ഭയവും നിരാശയും സ്ട്രെസ്സും അവരുടെ ഓരോ സംസാരത്തിലും തീരുമാനങ്ങളിലും പ്രതികരണങ്ങളിലും പ്രതിഫലിച്ചേക്കാം.

കുടുംബപ്രശ്നങ്ങളുമായി വരുന്ന കൗൺസിലിംഗ് സെഷനുകളിൽ കാണുന്ന ഒരു സാധാരണ ഉദാഹരണമുണ്ട്. ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തുന്ന ഭർത്താവ് അല്ലെങ്കിൽ ഭാര്യ, വന്നയുടനെ ദേഷ്യത്തിൽ വാതിലടക്കുന്നു, ചോദിക്കുന്നതിന് കൃത്യമായി മറുപടി പറയാതെ മുഖം........

© Mathrubhumi