menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

നോക്കാം! മലയാളിയുടെ ജീവിതത്തിലെ ഏറ്റവും അപകടകരമായ വാക്ക് ഇതാണ്

25 0
21.06.2026

മനുഷ്യൻ ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള ജീവിയാണെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ ചില കാര്യങ്ങളിൽ പശുവും പൂച്ചയും പട്ടിയും നമ്മളെക്കാൾ മുന്നിലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് 'നോ' പറയുന്ന കാര്യത്തിൽ. വീട്ടിലെ പൂച്ചയ്ക്ക് മീൻ വേണ്ടെങ്കിൽ അത് കഴിക്കില്ല. നിങ്ങൾ എത്ര നിർബന്ധിച്ചാലും കാര്യമില്ല. പശുവിന് ഒരു പുല്ല് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് മൂക്കുകൊണ്ട് തള്ളിക്കളയും. നായയ്ക്ക് ഒരു മനുഷ്യനെ ഇഷ്ടപ്പെട്ടില്ലെങ്കിൽ വാൽ ആട്ടേണ്ടിടത്ത് കുരയ്ക്കും.

ചുരുക്കത്തിൽ പറഞ്ഞാൽ, ജന്തുജാലങ്ങൾക്കൊക്കെ 'നോ' പറയേണ്ടിടത്ത് 'നോ' പറയാൻ നന്നായി അറിയാം. എന്നാൽ മനുഷ്യരുടെ കാര്യം അങ്ങനെയല്ല. പ്രത്യേകിച്ച് മലയാളികളുടെ. നമ്മൾക്ക് 'നോ' പറയേണ്ടിടത്ത് 'നോ' പറയാൻ വലിയ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിലെ പകുതി പ്രശ്‌നങ്ങളും ഉണ്ടാകുന്നത്..

'ചേട്ടാ, ഞായറാഴ്ച ഒരു ചെറിയ പരിപാടിയുണ്ട്. ഒന്ന് വരണം.'

അയാൾക്ക് പോകാൻ യാതൊരു താൽപര്യവുമില്ല.

എന്നാൽ 'വരാൻ പറ്റില്ല' എന്ന് പറഞ്ഞില്ല.

'നോക്കട്ടെ...' ഈ 'നോക്കട്ടെ' എന്ന വാക്ക് മലയാള ഭാഷയിലെ ഏറ്റവും വലിയ വഞ്ചനയാണ്. അതിന്റെ യഥാർത്ഥ അർത്ഥം എല്ലാവർക്കും അറിയാം. പോകില്ല. പക്ഷേ നേരിട്ട് പറയില്ല. കാരണം അപ്പുറത്തുള്ളയാൾ വിഷമിക്കുമോ എന്ന ഭയം. ഫലം എന്താണ്? പരിപാടിയുടെ ദിവസം വരെ സംഘാടകൻ പ്രതീക്ഷയോടെ കാത്തിരിക്കും. പരിപാടി കഴിഞ്ഞായിരിക്കും 'ചേട്ടാ, പറ്റിയില്ല' എന്ന സന്ദേശം എത്തുക. അതുവരെ രണ്ടുകൂട്ടരുടെയും സമയം നഷ്ടമായിരിക്കും.

നമ്മുടെ നാട്ടിൽ 'യെസ്' പറയുന്നതും 'നോ' പറയുന്നതും ഒരു കലാരൂപമാണ്.

ഒരു വിവാഹത്തിന് ക്ഷണിച്ചാൽ ചിലർ പറയും:

ഇത് കേട്ട് നിങ്ങൾ സന്തോഷിക്കരുത്.

കാരണം ഈ 'തീർച്ചയായും' എന്ന വാക്കിന് യഥാർത്ഥ ജീവിതത്തിൽ യാതൊരു ഉറപ്പുമില്ല.

വിവാഹദിവസം ആ വ്യക്തിയെ കാണാൻ സാധ്യത അൻപത് ശതമാനം മാത്രം.

ഇത് സാധാരണയായി 'വരില്ല' എന്നതിന്റെ സാംസ്‌കാരിക രൂപമാണ്.

അവർ 'യെസ്' പറയുകയുമില്ല, 'നോ' പറയുകയുമില്ല.

'ഒരു തീരുമാനത്തിലെത്തിയിട്ടില്ല.'

'സാഹചര്യം അനുസരിച്ചിരിക്കും.'

അവരെ കേൾക്കുമ്പോൾ തോന്നും ഇറാൻ അമേരിക്ക സമാധാന ചർച്ചയിലാണ് പങ്കെടുക്കുന്നതെന്ന്.ഒരു ചായ കുടിക്കാൻ വരുന്ന കാര്യം പോലും അവർ തീരുമാനിക്കുന്നത് ആണവായുധ കരാർ ചർച്ച ചെയ്യുന്നതുപോലെയാണ്. യെസിനും നോയ്ക്കും ഇടയിൽ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണ് നമ്മുടെ ജീവിതം. പക്ഷേ എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെ? ബുദ്ധി കൂടിയതുകൊണ്ടാണോ? അതോ ആരെയും വേദനിപ്പിക്കാതിരിക്കാനോ? എന്റെ അഭിപ്രായത്തിൽ രണ്ടിന്റെയും മിശ്രിതമാണ്. മലയാളിക്ക് മറ്റൊരാളുടെ വികാരത്തെക്കുറിച്ച് വലിയ ബോധമുണ്ട്. 'നോ' പറഞ്ഞാൽ അയാൾ വിഷമിക്കുമോ? 'പറ്റില്ല' പറഞ്ഞാൽ ബന്ധം മോശമാകുമോ? 'എനിക്ക് താൽപര്യമില്ല' പറഞ്ഞാൽ അഹങ്കാരിയെന്ന് കരുതുമോ?........

© Mathrubhumi