മോന് അസുഖം കൂടുതലാണെന്ന് പറഞ്ഞപ്പോൾ മകനെ നഷ്ടപ്പെടാന്‍ പോകുന്ന അച്ഛന്റെ ദുഃഖം കണ്ണിൽ നിഴലിച്ചു
സുരേഷ് ഗോപിയോടൊപ്പം തമ്പി ആന്റണി അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ
ഡോക്ടര്‍ക്ക് അപ്പോത്തിക്കിരി എന്നാണ് പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുള്ളത്. ഈ സംബോധന ഗ്രീക്കില്‍ നിന്നു ഫ്രഞ്ചിലേക്കും മറ്റു പല ഭാഷകളിലും കറങ്ങിത്തിരിഞ്ഞ് മലയാളത്തില്‍ വന്നപ്പോള്‍ ഡോക്ടര്‍ ആയതായിരിക്കണം. ഉച്ചാരണത്തിലുള്ള വ്യത്യാസത്തില്‍ സ്റ്റോര്‍ കീപ്പര്‍, മരുന്നുകടക്കാരന് എന്നൊക്കെയുള്ള അര്‍ത്ഥങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇതൊക്കെ ഇവിടെ പറയാന്‍ കാരണം അപ്പോത്തിക്കിരി എന്ന പേരില്‍ മലയാളത്തില്‍ നിര്‍മ്മിച്ച ഒരു സിനിമയെപ്പറ്റി പറയാനാണ്.
സുരേഷ് ഗോപിക്കൊപ്പം ഞാനഭിനയിച്ച ഒരേയൊരു സിനിമയാണ് അപ്പോത്തിക്കിരി. 2014-ല്‍ ഇറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് മാധവ രാംദാസാണ്. കോതമംഗലത്തെ അറമ്പന്‍കുടി തറവാട്ടുകാരായ ജോര്‍ജ് മാത്യുവും ബേബി മാത്യുവുമാണ് നിര്‍മാതാക്കള്‍. അവര്‍ ഡോക്ടേഴ്സ് ആയിരുന്നതുകൊണ്ടായിരിക്കണം ഇങ്ങനെയൊരു സിനിമയെടുക്കാന്‍ മുതിര്‍ന്നത്. വര്‍ഷങ്ങള്‍ക്കുശേഷം, ഞാനൊരിക്കല്‍ കോതമംഗലത്ത് ഒരു സ്കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോള്‍ അവരുടെ കണക്കുകള്‍ നോക്കി നടത്തിയിരുന്ന റെനിലിനെ വീണ്ടും കാണുകയും അവരുടെ വീട്ടില്‍ അത്താഴത്തിനു ക്ഷണിക്കുകയും ചെയ്തു. അന്ന് പരിചയം പുതുക്കിയെങ്കിലും പിന്നീട് കാണാനുള്ള അവസരങ്ങള്‍ ഒന്നുംതന്നെ ഒത്തുവന്നില്ല. അവര്‍ പിന്നീട് സിനിമയൊന്നും എടുത്തതായി അറിയില്ല. അതാണ് സിനിമാലോകം. വീണ്ടും വീണ്ടും സിനിമ എടുക്കുകയോ പുതിയ സിനിമകളുമായി സഹകരിക്കുകയോ ചെയ്തില്ലെങ്കില്‍ ആരും ഓര്‍ക്കുകപോലുമില്ല, എന്നതല്ലേ സത്യം.
പാലക്കാടിനടുത്തുള്ള പ്രദേശങ്ങളായിരുന്നു ലൊക്കേഷന്‍. ഒരു മാസത്തോളം ഞാനും താരങ്ങളോടൊപ്പം അവിടെ താമസിച്ചിരുന്നു. എന്റെ ഇഷ്ടനഗരമായ പാലക്കാട് ഇതിനുമുന്‍പും ആദാമിന്റെ മകന് അബു, പപ്പീലിയോ ബുദ്ധ. എന്നീ സിനിമകളുടെ ഷൂട്ടിങ്ങിനായി പോയിട്ടുണ്ട്. അപ്പോത്തിക്കിരിക്കായി ശ്രീകൃഷ്ണപുരം എന്ന കൊച്ചു ഗ്രാമത്തിലായിരുന്നു താമസം. കേരളത്തിന്റെ അതിര്‍ത്തി പ്രദേശമാണ് ശ്രീകൃഷ്ണപുരം. ഷൂട്ട് ഇല്ലാത്ത ദിവസങ്ങളില്‍ തമിഴ്നാട് അതിര്‍ത്തിയിലേക്കായിരുന്നു അന്നത്തെ ഈവനിംഗ് വാക്ക്. ഞങ്ങള്‍ താമസിച്ച ലോഡ്ജില്‍നിന്നും വെറും നൂറു മീറ്റര്‍ മാത്രമായിരുന്നു തമിഴ് നാട്ടിലേക്കുള്ള ദൂരം.
ഒരിക്കല്‍ അമേരിക്കയിലെ ടെക്സാസിലെ അതിര്‍ത്തി കൗണ്ടിയിലുള്ള മെക്കാലന്‍ എന്ന ചെറുപട്ടണത്തില്‍ നിന്ന് ഒരു പാലം കടന്ന് മെക്സിക്കോയിലെക്കു നടന്നുപോയതാണ് അപ്പോള്‍ ഓര്‍ത്തത്. ഒരു രാജ്യാന്തരയാത്ര, അതിര്‍ത്തി കടന്നാല്‍ വേറൊരു വിചിത്ര ലോകമാണ്. വഴിക്കച്ചവടക്കാരും പാട്ടും ബഹളവും ആള്‍ത്തിരക്കും. എല്ലാംകൊണ്ടും നോര്‍ത്ത് ഇന്ത്യയിലെ ഏതോ ഒരു പട്ടണത്തില്‍ എത്തിയ പ്രതീതിയായിരുന്നു. അതുവച്ചുനോക്കുബോള് ഇതെന്ത്! കുതിരവട്ടം പപ്പുവിന്റെ ഭാഷയില്‍........





















Toi Staff
Sabine Sterk
Gideon Levy
Penny S. Tee
Waka Ikeda
Daniel Orenstein
Grant Arthur Gochin
Beth Kuhel