'യൂ വാണ്ട് കമ്പനി?, ഐ മീന്‍ സ്വിമ്മിംഗ് ഗേള്‍സ്...' ഞാൻ പറഞ്ഞു: നോ, വി ആർ നോട്ട് ഹിയർ ഫോർ വെക്കേഷൻ
തീര്‍ത്തും അപ്രതീക്ഷിതമായാണ് ഒരു തായ്ലൻഡ് യാത്ര ഒത്തുവന്നത്. ഒരു ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു അത്. ജനുവരി 20ന് രാത്രി 12 മണിക്ക് ബാങ്കോക്കിലെ 'സുവര്‍ണഭൂമി' എയര്‍പോര്‍ട്ടില്‍, ഞാന്‍ സഞ്ചരിച്ചിരുന്ന ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനം പറന്നിറങ്ങി. സംവിധായകന്‍ സന്ദീപും ആക്ഷന്‍ സ്റ്റാര്‍ സൈമണ്‍ കുക്കും എയര്‍പോര്‍ട്ടിലുണ്ടായിരുന്നു. ക്ലീന്‍ഷേവ് ചെയ്ത്, മുടി നീട്ടി വളര്‍ത്തിയ സൈമണിനെക്കണ്ടാല്‍ ഒരു സുന്ദരിപ്പെണ്ണാണെന്നേ ആരും കരുതൂ. തായ്ലൻഡുകാരനാണെങ്കിലും നീണ്ട സ്ട്രെയിറ്റ് ഹെയറുള്ളതിനാല്‍ ഒരു റെഡ് ഇന്ത്യന്‍ പ്രകൃതമാണ്.
എയര്‍പോര്‍ട്ടില്‍നിന്ന് ഞങ്ങളൊരുമിച്ച് ഒരു ഊബര്‍ ടാക്സിയില്‍ ബാങ്കോക്കില്‍ത്തന്നെയുള്ള ഒരു ഹോട്ടലിലേക്കാണ് പോയത്. സാമാന്യം വൃത്തിയുള്ളൊരു സ്റ്റാര്‍ഹോട്ടലായിരുന്നു അത്. ഷൂട്ടിംഗില്ലാത്തതുകൊണ്ട് അന്നവിടെ വിശ്രമിച്ചു. അടുത്ത ദിവസം നിതിന്‍ ബൂരിയിലുള്ള മറ്റൊരു ഹോട്ടലിലേക്കു മാറി. ഷൂട്ടിംഗ് ലൊക്കേഷനിലേക്കു പോകാനുള്ള സൗകര്യാര്‍ത്ഥമാണ് അങ്ങോട്ടു മാറിയത്. കൂടാതെ അവിടെത്തന്നെ ചില സീനുകള്‍ ചിത്രീകരിക്കാനുമുണ്ടായിരുന്നു. ആദ്യദിവസം അവിടത്തെ സ്വിമ്മിങ് പൂളിലായിരുന്നു ഷൂട്ടിംഗ്. യാത്രാക്ഷീണം കാരണം ആദ്യദിവസം എനിക്ക് വിശ്രമമായിരുന്നെങ്കിലും ഞാനും പൂളുള്ള ടോപ് ഫ്ളോറിലേക്കു പോയി.
പൂളില്‍, അതീവസുന്ദരിമാരായ രണ്ട് ബാങ്കോക്ക് വനിതകള്‍. അവര്‍ സൈമണ്‍ കുക്കിനൊപ്പം നീന്തിത്തുടിക്കുന്നു! കുറെ നേരം അവിടെയിരുന്നു. അവര്‍ക്ക് ഇംഗ്ലീഷറിയാത്തതുകൊണ്ട് ടേക്കിന്റെ എണ്ണം കൂടിക്കൊണ്ടിരുന്നു. നേരം കൂടുതലായെങ്കിലും എല്ലാം ഭംഗിയായി കഴിഞ്ഞു. വൈകുന്നേരം സൈമണ്‍ ചോദിച്ചു: 'യൂ വാണ്ട് കമ്പനി?'
ചോദ്യം ആദ്യമെനിക്കു മനസ്സിലായില്ല.
'ഐ മീന്‍ ദ സ്വിമ്മിംഗ് ഗേള്‍സ്...'
'വാട്ട് യു മീന്‍?'
'ആന്റണി, ദിസ് ഈസ് ബാങ്കോക്ക്... ഒണ്‍ലി 3000 ബാത്ത് ഫോര്‍ ദ നൈറ്റ്!'
സന്ദീപ് എന്നെനോക്കി ചിരിച്ചു. എനിക്കു കാര്യം മനസ്സിലായി. 'ബാത്ത്' അവിടത്തെ കറന്‍സിയാണ്. ഞാന്‍ പറഞ്ഞു:
'നോ സൈമണ്‍... വി ആര്‍ ഹിയര്‍ ഫോര്‍ ദ ഷൂട്ടിംഗ്; നോട്ട് ഫോര്‍ എ വെക്കേഷന്‍.'
അവനു കാര്യം മനസ്സിലായി. എന്നെപ്പിന്നെ നിര്‍ബ്ബന്ധിച്ചില്ല.
എന്തായാലും ഞാന്‍ വിചാരിച്ചതുപോലെയൊന്നുമല്ല ബാങ്കോക്ക്. എല്ലാ ഹോട്ടലുകളിലും ബോംബെ റെഡ് സ്ട്രീറ്റിലേതുപോലെ പെണ്‍കുട്ടികള്‍ ലോബിയില്‍ നിരന്നുനിന്നു വിലപേശുന്ന അവസ്ഥയാണെന്നാണ് കേട്ടിരുന്നത്. എന്നാല്‍ ഒരു ഹോട്ടലിലും അങ്ങനെയൊന്നും കണ്ടില്ല. വേശ്യാവൃത്തി നിയമപരമാണെന്ന് മാത്രമേയുള്ളൂ. അതൊന്നും അത്ര പ്രകടമല്ല. അതിനുള്ള പ്രത്യേകസ്ഥലങ്ങളുണ്ട്. അതു ബാങ്കോക്കിലെ ചില സ്ഥലങ്ങളും അവിടെനിന്ന് ഏതാണ്ട് ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ എത്തുന്ന പട്ടായ എന്ന സ്ഥലവുമാണ്. അവിടെ മനോഹരമായ ബീച്ചുമുണ്ടെന്ന് മനസ്സിലായിരുന്നു.
ഡിന്നറിന്, സൈമണ്‍ പുറത്തുനിന്ന് നല്ല ഒറിജിനല്‍ തായ് ഫുഡ്ഡും അവനിഷ്ടപ്പെട്ട വോഡ്കയും വാങ്ങിക്കൊണ്ടുവന്നു. പൊതുവേ........
© Mathrubhumi
