ദാ, കൈയിലുള്ളത് ഇതാണ്.... , ഷിബു ബേബിജോണിന് 21 കോടി , ജോര്‍ജിന്റെ ആസ്തിയില്‍ ഒരു ലക്ഷത്തിന്റെ പിസ്റ്റളും, ജോര്‍ജ് കുര്യന്റെ കൈവശം പണമായി 3,000 രൂപ
ചവറ നിയോജക മണ്ഡലം യു.ഡി.എഫ്. സ്‌ഥാനാര്‍ഥി ഷിബു ബേബിജോണിന്റെ കൈവശമുളളത് 30,000 രൂപയും മറ്റു നിക്ഷേപങ്ങളും. വാഹനങ്ങള്‍, ആഭരണങ്ങള്‍ എന്നിവയും ചേര്‍ത്ത് 17.75 കോടി രൂപയും 3.84 കോടി രൂപയുടെ വീടും ഭൂമിയുമാണ് ആസ്‌തി. ഭാര്യ ആനിക്ക് കൈവശമുള്ള 5,000 ഉള്‍പ്പെടെ വിവിധ ഇനത്തില്‍ 2.28 കോടി രൂപയും 74.84 ലക്ഷം രൂപയുടെ ഭൂമിയും വീടും ആസ്‌തിയായുണ്ട്. 3.62 കോടി രൂപയുടെ ബാധ്യതയും ഷിബുവിനുണ്ട്.
കോട്ടയത്തെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ കൈവശം പണമായി 9,70,493 രൂപ. ഭാര്യയുടെ കൈവശം 36,62,325 രൂപയും ഭാര്യയുടെ ഉടമസ്‌ഥതയില്‍ 600 ഗ്രാം സ്വര്‍ണവുമുണ്ട്. തിരുവഞ്ചൂരിന്റെ പേരില്‍ 79.50 ലക്ഷം രൂപയുടെ വസ്‌തു, ഭാര്യയുടെ ഉടമസ്‌ഥതയില്‍ 90.62 ലക്ഷം രൂപയുടെ വസ്‌തുവും ടൊയോട്ട ഇന്നോവ ക്രിസ്‌റ്റ കാറുമുണ്ട്. 12.76 ലക്ഷം രൂപ ബാധ്യതയുണ്ട്.
പുതുപ്പള്ളിയിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി ചാണ്ടി ഉമ്മനു സ്വന്തമായി വാഹനവുമില്ല, സ്‌ഥലം ഉള്‍പ്പെടെയുള്ള വസ്‌തുക്കളോ ഇല്ല. കൈവശം പണമായി 50,000 രൂപയുണ്ട്. ആകെ ജംഗമ ആസ്‌തിമൂല്യം: 17.19 ലക്ഷം രൂപ. ബാധ്യത : 13.2 ലക്ഷം രൂപ.
പാലായിലെ യു.ഡി.എഫ്. സ്‌ഥാനാര്‍ഥി മാണി സി. കാപ്പന്റെ കൈവശം പണമായി 20,000 രൂപയുണ്ട്. 100 ഗ്രാം സ്വര്‍ണം പക്കലുണ്ട്. ഭാര്യയുടെ ഉടമസ്‌ഥതയില്‍ 500 ഗ്രാം സ്വര്‍ണം, 2019 മോഡല്‍ ഇന്നോവ കാറുണ്ട്, ആകെ ജംഗമ ആസ്‌തി മൂല്യം: 51.59 ലക്ഷം രൂപ, ഭാര്യയുടെ ഉടമസ്‌ഥതയില്‍ 86.44 ലക്ഷം രൂപ, സ്‌ഥലം ഉള്‍പ്പെടെയുള്ള മറ്റുവസ്‌തുക്കളുടെ മൂല്യം: 10.8 കോടി. ഭാര്യയ്‌ക്ക് 9.5 കോടി, ബാധ്യതയായി 4.36 കോടി രൂപയുണ്ട്.
പൂഞ്ഞാറിലെ എന്‍.ഡി.എ. സ്‌ഥാനാര്‍ഥി പി.സി. ജോര്‍ജിന്റെ കൈവശം പണമായി 20,000 രൂപ. 50 ഗ്രാം സ്വര്‍ണം, ഭാര്യയുടെ ഉടമസ്‌ഥതയില്‍ 220 ഗ്രാം സ്വര്‍ണം, ഇന്നോവ കാര്‍, ഒരു ലക്ഷം രൂപ വില വരുന്ന പിസ്‌റ്റള്‍, 25,000 രൂപയുടെ മറ്റൊരു തോക്ക്, ആകെ ജംഗമ ആസ്‌തിമൂല്യം: 17.53 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്‌ഥതയില്‍ 33.57 ലക്ഷം രൂപ, സ്‌ഥലം ഉള്‍പ്പെടെയുള്ള മറ്റ് വസ്‌തുക്കളുടെ മൂല്യം: 2.18 കോടി രൂപ, ബാധ്യത: 48 ലക്ഷം രൂപ.
കാഞ്ഞിരപ്പള്ളിയിലെ എല്‍.ഡി.എഫ്. സ്‌ഥാനാര്‍ഥി എന്‍.ജയരാജിന്റെ കൈവശം പണമായി 25,000 രൂപ. 205 ഗ്രാം സ്വര്‍ണം. ഭാര്യയുടെ ഉടമസ്‌ഥതയില്‍ 880 ഗ്രാം സ്വര്‍ണം, ആകെ ജംഗമ ആസ്‌തിമൂല്യം: 36.9 ലക്ഷം രൂപ. ഭാര്യയുടെ ഉടമസ്‌ഥതയില്‍ 1.21 കോടി രൂപ, സ്‌ഥലം ഉള്‍പ്പെടെയുള്ള മറ്റ് വസ്‌തുക്കളുടെ മൂല്യം: 1.80 കോടി രൂപ. ബാധ്യത: നിയമസഭാ ഭവന വായ്‌പയായി എടുത്ത 9.81 ലക്ഷം രൂപ.
കാഞ്ഞിരപ്പള്ളിയിലെ എന്‍.ഡി.എ.സ്‌ഥാനാര്‍ഥി ജോര്‍ജ് കുര്യന്റെ കൈവശം പണമായി 3,000 രൂപയുണ്ട്, 4 ഗ്രാം സ്വര്‍ണം പക്കലുണ്ട്, ഭാര്യയുടെ ഉടമസ്‌ഥതയില്‍ 112.8 ഗ്രാം സ്വര്‍ണം, 2 കാറുകള്‍, ആകെ ജംഗമ ആസ്‌തിമൂല്യം: 29.6 ലക്ഷം രൂപ, ഭാര്യയുടെ ഉടമസ്‌ഥതയില്‍ 95.6 ലക്ഷം രൂപ, സ്‌ഥലം ഉള്‍പ്പെടെയുള്ള മറ്റ് വസ്‌തുക്കളുടെ മൂല്യം: 1.45 കോടി രൂപ, ബാധ്യത : 1.87 ലക്ഷം രൂപയുടെ കാര്‍ വായ്‌പ.
ചവറ നിയോജക മണ്ഡലം എല്‍.ഡി.എഫ്. സ്വതന്ത്ര സ്‌ഥാനാര്‍ഥി ഡോ. സുജിത്ത് വിജയന്‍ പിള്ളയ്‌ക്ക് വിവിധയിനങ്ങളില്‍ 3.15 കോടി രൂപയുടെ വരുമാനവും 3.28 കോടി രൂപയുടെ ഭൂമിയും ഉള്‍പ്പെടെ 6.43 കോടി രൂപയുടെ ആസ്‌തിയുണ്ട്. ഭാര്യ പാര്‍വതി പിള്ളയുടെ പേരില്‍ 1.87 കോടിയുടെ വരുമാനവും 86 ലക്ഷം രൂപയുടെ ഭൂമിയും ഉള്‍പ്പടെ 2.73 കോടി രൂപയുടെ ആസ്‌തി. സുജിത്തിന് 44 ലക്ഷത്തിന്റെ ബാധ്യതയും ഭാര്യക്ക് 34 ലക്ഷത്തിന്റെ ബാധ്യതയുമുണ്ട്.
