menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

എം.ടി. ഇല്ലാത്ത ഒരുകൊല്ലം; മലയാളത്തിന്റെ 'അകങ്ങളിലെ' നിശ്ശബ്‌ദത

11 0
25.12.2025

മലയാള സാഹിത്യത്തിനും സാംസ്‌കാരിക മണ്ഡലത്തിനും ഒരു വര്‍ഷംമുമ്പ്‌ നഷ്‌ടമായത്‌ കേവലം ഒരു എഴുത്തുകാരനെയായിരുന്നില്ല. അത്‌ ഒരു കാലഘട്ടത്തിന്റെ, ഒരു സാംസ്‌കാരിക തുലാസിന്റെ, ഒരു തിരുത്തല്‍ ശക്‌തിയുടെ വിടവാങ്ങലായിരുന്നു. എം.ടി. വാസുദേവന്‍ നായര്‍ എന്ന ആ മഹാകഥാകാരന്‍ മണ്‍മറഞ്ഞിട്ട്‌ ഒരു വര്‍ഷം തികയുമ്പോള്‍, കേരളത്തിന്റെ പൊതുമണ്ഡലം ആഗ്രഹിക്കുന്ന ചില ചോദ്യങ്ങളുണ്ട്‌: എം.ടി.യില്ലാത്ത ഈ ഒരുകൊല്ലം, കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക മനഃസാക്ഷിക്ക്‌ എന്തു സംഭവിച്ചു?
എം.ടി.ക്ക്‌ സമകാലിക സാഹിത്യലോകത്ത്‌ ഉണ്ടായിരുന്ന സ്‌ഥാനം അനേകം പേര്‍ക്ക്‌ അവകാശപ്പെടാനാവില്ല. അദ്ദേഹം ഒരു 'സാഹിത്യ സ്രഷ്‌ടാവ്‌' എന്നതിലുപരി, കേരളത്തിന്റെ നിശ്ശബ്‌ദനായ ധാര്‍മിക വഴികാട്ടിയായിരുന്നു. എഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹം പൊതുവിഷയങ്ങളില്‍ ഇടപെട്ടത്‌ വളരെ വിരളമായി മാത്രമാണ്‌. എന്നാല്‍, അദ്ദേഹം ഇടപെട്ടപ്പോഴെല്ലാം, അതിന്‌ പതിവു ബഹളങ്ങളില്ലാത്ത ഒരന്തസ്സും ആഴവും ഉണ്ടായിരുന്നു. ആ വാക്കുകള്‍ക്ക്‌ ഒരു വലിയ ജനസമൂഹത്തെ ശാന്തമായി സ്വാധീനിക്കാനുള്ള ശക്‌തിയുണ്ടായിരുന്നു.
ഇന്ന്‌, ഇവിടെ ഏതു വിഷയത്തെക്കുറിച്ചും ഉച്ചത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ്‌ നിറയുന്നത്‌. എം.ടി. പ്രകടിപ്പിച്ചിരുന്നതുപോലെയുള്ള ആഴത്തിലുള്ള, അളന്നുതിട്ടപ്പെടുത്തിയ, എന്നാല്‍ ധൈഷണികമായ ഗൗരവം........

© Mangalam