അസഹിഷ്‌ണുതയോടെ ബംഗ്ലാദേശ്
പടിഞ്ഞാറന്‍ പാകിസ്‌താന്‍ അവഗണിച്ച കാലത്ത് ഇന്ത്യ മാത്രമായിരുന്നു ബംഗ്ലാദേശിന്(കിഴക്കന്‍ പാകിസ്‌താന്‍) അഭയം. 1971 ഡിസംബറില്‍ ഇന്ത്യയുടെ പിന്തുണയോടെ ബംഗ്ലാദേശ് സ്വതന്ത്രരാജ്യമായി. ഏറെക്കാലം ഇന്ത്യക്ക് വിശ്വസിക്കാവുന്ന അയല്‍രാജ്യമായിരുന്നു ബംഗ്ലാദേശ്. ഇപ്പോള്‍ സ്‌ഥിതി മാറിയിരിക്കുന്നു. ഇന്ത്യാ വിരുദ്ധ വികാരം പ്രചരിപ്പിക്കാന്‍ ആ രാജ്യത്ത് ആളുകളുണ്ട്. പിന്തുണയ്‌ക്കാന്‍ ഒരു ഭരണകൂടവും.
1905 ല്‍ കഴ്‌സണ്‍ പ്രഭു ബംഗാളിനെ വിഭജിച്ചപ്പോള്‍ ബംഗാളികള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു. പക്ഷേ, നിശബ്‌ദമായി വിഭജന ശക്‌തികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. 1947 ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടതോടെ ബംഗാളിന്റെ ഒരു ഭാഗം പാകിസ്‌താന്റെ ഭാഗമായി. അവര്‍ കിഴക്കന്‍ പാകിസ്‌താനായി മാറി. ഉള്ളുകൊണ്ട് പാകിസ്‌താനെ അംഗീകരിക്കാന്‍ ബംഗാളികള്‍ക്കായില്ല.
1954 മാര്‍ച്ചില്‍ നടന്ന കിഴക്കന്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവാമി മുസ്ലീം ലീഗ്, കൃഷക്‌ശ്രമിക് പാര്‍ട്ടി, നിസാംഇഇസ്ലാം എന്നീ കക്ഷികളുടെ സഖ്യമായ ഐക്യമുന്നണി അധികാരത്തിലേറി. കൃഷക് ശ്രമിക് പാര്‍ട്ടി നേതാവായ ഫ്‌സലുള്‍ ഹഖ് മുഖ്യമന്ത്രിയായി.
പാകിസ്‌താന്‍ കേന്ദ്രീകരിച്ചുള്ള മുസ്ലീം ലീഗ് മന്ത്രിസഭയെ പുറത്താക്കാന്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അധികം താമസിയാതെ അവരതില്‍ വിജയിച്ചു. ബംഗാളികളും അല്ലാത്തവരും തമ്മിലുണ്ടായ കലാപമായിരുന്നു കാരണം. ഫസലുള്‍ ഹഖിനെ കേന്ദ്ര അഭ്യന്തരമന്ത്രിയാക്കുകയും ചെയ്‌തു. ഇതോടെ ഐക്യമുന്നണി പിളര്‍ന്നു. അവാമി മുസ്ലീം ലീഗ് 'മുസ്ലീം' എന്ന വാക്കുപേക്ഷിച്ച് മതനിരപേക്ഷതയുടെ പാത സ്വീകരിച്ചു. കിഴക്കന്‍പടിഞ്ഞാറന്‍ പാകിസ്‌താനുകള്‍ തമ്മിലുള്ള അകലം കൂടി. വരുമാനത്തിന്റെ ഏറിയ പങ്കും പടിഞ്ഞാറന്‍ പാകിസ്‌താന്‍ കൊണ്ടുപോയി. സര്‍ക്കാര്‍ തലത്തിലും സിവില്‍ സര്‍വീസ് തലത്തിലും സൈന്യത്തിലുമൊക്കെ കിഴക്കന്‍ പാകിസ്‌താന്‍കാര്‍ക്ക് അവഗണന നേരിടേണ്ടി വന്നു. പാകിസ്‌താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കാശ്‌മീര്‍ പ്രശ്‌നത്തിലും കിഴക്കന്‍ പാകിസ്‌താനു വലിയ........





















Toi Staff
Sabine Sterk
Penny S. Tee
Gideon Levy
Waka Ikeda
Grant Arthur Gochin
Tarik Cyril Amar