വികസിത് ഭാരതിനു ശക്‌തിപകര്‍ന്ന് വികസിത് ഭാരത്-ജി റാം ജി
ഇന്ത്യയുടെ ഗ്രാമീണ തൊഴില്‍ നയത്തില്‍ സുപ്രധാനമായ മാറ്റത്തിന് തുടക്കം കുറിച്ച്, 2025-ലെ വിക്‌സിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) (വി.ബി-ജി റാം ജി) ബില്ലിന് രാഷ്ര്‌ടപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെ ഗ്രാമീണ കുടുംബങ്ങള്‍ക്കുള്ള നിയമപരമായ വേതനാധിഷ്‌ഠിത തൊഴിലുറപ്പ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ 125 ദിവസമായി വര്‍ധിക്കുകയാണ്.
ഇന്ത്യയുടെ ഗ്രാമീണ തൊഴില്‍ വികസന ചട്ടക്കൂടില്‍ നിര്‍ണായകമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്ന വിക്‌സിത് ഭാരത് - ഗ്യാരന്റി ഫോര്‍ റോസ്‌ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) ബില്‍ 2025, പാര്‍ലമെന്റ് നേരത്തെ പാസാക്കിയിരുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം 2005ന് പകരമായി, ഉപജീവന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതും, 2047ല്‍ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാനുള്ള കാഴ്‌ചപ്പാടുമായി പൊരുത്തപ്പെടുന്നതുമായ ആധുനിക, നിയമപരമായ ചട്ടക്കൂട് ഈ നിയമം കൊണ്ടുവരുന്നു.
വെറുമൊരു ക്ഷേമപദ്ധതിയെന്നതിലുപരി, ഗ്രാമീണ തൊഴിലിനെ വികസനത്തിനുള്ള സംയോജിത മാര്‍ഗ്ഗമായി മാറ്റാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. ശാക്‌തീകരണം, ഏവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, വികസന പദ്ധതികളുടെ ഏകോപനം, സമ്പൂര്‍ണ സേവന ലഭ്യത എന്നിവ ഇതിന്റെ അടിസ്‌ഥാന ശിലകളാണ്.
നിയമത്തിന്റെ പ്രധാന സവിശേഷതകള്‍
നിയമപരമായ തൊഴിലുറപ്പ് വര്‍ധിപ്പിക്കല്‍
അവിദഗ്‌ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള മുതിര്‍ന്ന അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴില്‍ ഈ നിയമം ഉറപ്പാക്കുന്നു
മുമ്പുണ്ടായിരുന്ന 100 ദിവസമെന്ന തൊഴില്‍പരിധി വര്‍ദ്ധിപ്പിച്ചത് കുടുംബങ്ങളുടെ ഉപജീവന സുരക്ഷയും വരുമാന സ്‌ഥിരതയും വര്‍ദ്ധിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ വികസനത്തില്‍ കൂടുതല്‍ ഫലപ്രദമായും അര്‍ഥവത്തായും പങ്കുചേരാന്‍ ഗ്രാമീണ ജനതയെ പ്രാപ്‌തരാക്കുന്നു.
കൃഷിക്കും ഗ്രാമീണ തൊഴിലിനും
തുല്യ പരിഗണന
വിത്തുവിതയ്‌ക്കല്‍, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി കാലയളവുകളില്‍ ആവശ്യമായ കര്‍ഷക തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആകെ 60 ദിവസത്തില്‍ കവിയാത്ത ഇടവേള പ്രഖ്യാപിക്കാന്‍ സംസ്‌ഥാനങ്ങള്‍ക്ക് ഈ നിയമം അധികാരം നല്‍കുന്നു. എങ്കിലും 125 ദിവസത്തെ സമ്പൂര്‍ണ തൊഴിലുറപ്പ് തുടര്‍ന്നും നിലനില്‍ക്കും;ബാക്കിയുള്ള കാലയളവില്‍ അത് നല്‍കും. ഇത് കാര്‍ഷിക........





















Toi Staff
Sabine Sterk
Penny S. Tee
Gideon Levy
Waka Ikeda
Grant Arthur Gochin
Tarik Cyril Amar