കൃഷിയിടം മുതല്‍ അടുക്കള വരെ എത്തുന്ന ഭീഷണി
ഇന്ത്യന്‍ കാര്‍ഷിക മേഖല ഇന്ന് ഒരു നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മികച്ച മഴ ലഭിച്ചതിന്റെ ആശ്വാസത്തിനൊപ്പം കര്‍ഷകരെ വലയ്‌ക്കുന്ന യൂറിയയുടെ ക്ഷാമവും വിലക്കയറ്റവുമാണ് പ്രധാന പ്രശ്‌നം. കര്‍ണാടക, തെലങ്കാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങി നിരവധി സംസ്‌ഥാനങ്ങളില്‍ യൂറിയ ലഭിക്കാതെ കര്‍ഷകര്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നതും പ്രതിഷേധിക്കുന്നതും നിത്യ കാഴ്‌ചയായി മാറിയിരിക്കുന്നു. കേരളത്തിലും സ്‌ഥിതി വ്യത്യസ്‌തമല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലെ 86.43 ലക്ഷം ടണ്ണായിരുന്ന യൂറിയ സ്‌റ്റോക്ക് ഈ വര്‍ഷം ഓഗസ്‌റ്റില്‍ 37.19 ലക്ഷം ടണ്ണായി കുറഞ്ഞതും, കഴിഞ്ഞ ഒകേ്‌ടാബര്‍ ഒന്നിന് ഓപ്പണിങ് സേ്‌റ്റാക്ക് മുന്‍ വര്‍ഷത്തെ 6.3 മെട്രിക് ടണ്ണില്‍ നിന്ന് 3.7 മെട്രിക് ടണ്ണിലേക്ക് താഴ്‌ന്നതും പ്രതിസന്ധിയുടെ ആഴം വര്‍ധിപ്പിക്കുന്നു.
ഈ വളം പ്രതിസന്ധിക്ക് പിന്നില്‍ ആഭ്യന്തരവും ആഗോളവുമായ നിരവധി ഘടകങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. യൂറിയ, ഫോസ്‌ഫറസ്, പൊട്ടാസ്യം (എന്‍.പി.കെ.) എന്നീ മൂന്ന് പ്രധാന പോഷകങ്ങളുടെ ഉല്‍പാദനം പല രാജ്യാന്തര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. യൂറിയയുടെ നിര്‍മാണത്തിന് ഫോസില്‍ ഇന്ധനം അനിവാര്യമായതിനാല്‍, ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം പോലുള്ള സംഭവങ്ങള്‍ പോലും വിലവര്‍ധനയ്‌ക്ക് കാരണമാകുന്നു. ആഗോള വിപണിയില്‍ യൂറിയയുടെ വില 530 ഡോളറായി ഉയര്‍ന്നിരിക്കുന്നു. റഷ്യ, ബെലാറസ് എന്നിവിടങ്ങളിലെ യുദ്ധവും ഉപരോധങ്ങളും കാരണം പൊട്ടാഷ് ഇറക്കുമതി താറുമാറായതും, ചൈനയുമായുള്ള ബന്ധം വഷളായതിനെ ത്തുടര്‍ന്ന് വളം ഇറക്കുമതിയില്‍ വന്ന നിയന്ത്രണങ്ങളും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഇത് കൂടാതെ, നാഗാര്‍ജുനയുടെ കാക്കിനട പ്ലാന്റ് പോലുള്ള ആഭ്യന്തര യൂണിറ്റുകള്‍ അടച്ചുപൂട്ടിയതും ഉല്‍പാദനത്തെ ബാധിച്ചു.
എന്നാല്‍, ഈ ബാഹ്യഘടകങ്ങളെക്കാള്‍ ഗൗരവമായ പ്രശ്‌നം യൂറിയയുടെ അമിതമായ ഉപയോഗമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി യൂറിയയുടെ പരമാവധി ചില്ലറ വില്‍പ്പന വിലയില്‍........





















Toi Staff
Sabine Sterk
Penny S. Tee
Gideon Levy
Waka Ikeda
Grant Arthur Gochin
Daniel Orenstein
Beth Kuhel