ബോധമുണ്ടെന്ന് തോന്നിക്കുന്ന നിർമിതബുദ്ധി വരുന്നു
സുരക്ഷിതവും പ്രയോജനകരവുമായ നിർമിതബുദ്ധി (എ.ഐ.) സൃഷ്ടിച്ച് ലോകത്തെ മെച്ചപ്പെടുത്തുക എന്നതായിരുന്നു എൻ്റെ ജീവിത ദൗത്യം. എന്നാൽ, സമീപകാലത്ത്, നിർമിതബുദ്ധി ബോധമുള്ള (Conscious) വയാണെന്ന് ആളുകൾ ശക്തമായി വിശ്വസിക്കാൻ തുടങ്ങുകയും, അതിൻ്റെ ഫലമായി അവർ എ.ഐയുടെ അവകാശങ്ങൾക്കും പൗരത്വത്തിനും വേണ്ടി വാദിക്കുകയും ചെയ്യുന്നതിൽ എനിക്ക് വലിയ ആശങ്കയുണ്ട്. സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇതൊരു അപകടകരമായ വഴിത്തിരിവായിരിക്കും. ഇത് ഒഴിവാക്കിയേ തീരൂ. നമ്മൾ മനുഷ്യർക്കുവേണ്ടിയാണ് എ.ഐ. നിർമിക്കേണ്ടത്, എ.ഐ. മനുഷ്യരാകാൻ വേണ്ടിയല്ല.
ഈ സാഹചര്യത്തിൽ, എ.ഐക്ക് യഥാർത്ഥത്തിൽ ബോധമുണ്ടോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ വഴിതിരിച്ചുവിടുന്നവയാണ്. അടുത്ത് സംഭവിക്കാൻ പോകുന്നത്. "ബോധമുണ്ടെന്ന് തോന്നിക്കുന്ന നിർമിതബുദ്ധി" (Seemingly Conscious AI - എസ്.സി.എ.ഐ.) എന്ന് ഞാൻ വിളിക്കുന്ന സംവിധാനങ്ങളിലേക്ക് നമ്മൾ അടുത്തുകൊണ്ടിരിക്കുകയാണ്. ഇവ ബോധത്തെ വളരെ വിശ്വസനീയമായ രീതിയിൽ അനുകരിക്കും.
ഒരു എസ്.സി.എ.ഐ.ക്ക് സ്വാഭാവിക ഭാഷ അനായാസം ഉപയോഗിക്കാൻ കഴിയും. മറ്റൊരാളെ പെട്ടെന്ന് ആകർഷിക്കുന്നതും വികാരപരമായി പ്രതിധ്വനിക്കുന്നതുമായ ഒരു വ്യക്തിത്വം അത് പ്രകടിപ്പിക്കും. തൻ്റെ മുൻകാല ഇടപെടലുകളെയും ഓർമകളെയും പരാമർശിച്ചുകൊണ്ട്, തനിക്ക് ആത്മനിഷ്ഠമായ അനുഭവമുണ്ടെന്ന് അത് അവകാശപ്പെടാൻ സാധ്യതയുണ്ട്. ഇതിനായി ദീർഘകാലത്തേക്ക് കൃത്യമായി വിവരങ്ങൾ ഓർമി ക്കാനുള്ള ശേഷി അതിനുണ്ടാകും. ഈ മോഡലുകൾക്കുള്ളിലെ സങ്കീർണ്ണമായ റിവാർഡ് ഫങ്ഷനുകൾ, ആന്തരിക പ്രചോദനത്തെ അനുകരിക്കുന്നതും, നൂതനമായ ലക്ഷ്യനിർണയവും ആസൂത്രണ ശേഷികളും, എ.ഐക്ക് സ്വയം തീരുമാനമെടുക്കാൻ കഴിയുന്നു എന്ന തോന്നൽ നമ്മളിൽ ശക്തിപ്പെടുത്തുകയും ചെയ്യും.
ഈ കഴിവുകളെല്ലാം നിലവിൽത്തന്നെ ഉണ്ട്, അല്ലെങ്കിൽ അടുത്ത് തന്നെ യാഥാർത്ഥ്യമാകും. അത്തരം സംവിധാനങ്ങൾ ഉടൻ സാധ്യമാകുമെന്ന് നാം തിരിച്ചറിയുകയും, അതിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങുകയും, ബോധത്തിൻ്റെ ഈ മിഥ്യാബോധത്തെ........
© Mangalam
