ജനമനസിലേക്ക് മുന്നണികള്‍
തദ്ദേശഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണു സംസ്‌ഥാനം. തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ നവംബറില്‍ തുടങ്ങി വോട്ടെടുപ്പ് ഡിംസംബറില്‍ നടക്കുമെന്ന് ഉറപ്പായതോടെ മൂന്നു മുന്നണികളും ഉഷാറോടെ രംഗത്തിറങ്ങി കഴിഞ്ഞു. നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കു ജനസ്വാധീനം ഉറപ്പിക്കാനും സ്വയം വിലയിരുത്താനുമുള്ള അവസരമാണു മുന്നിലുള്ളത്.
ഏറ്റവും ആവേശത്തോടെ നടക്കാറുള്ള തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നുന്നപ്രകടനം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്കു വലിയ ആത്മവിശ്വാസം സമ്മാനിച്ചേക്കാം. പ്രാദേശികതലങ്ങളില്‍ ശക്‌തിതെളിയിച്ചാല്‍മാത്രമേ മിക്ക പാര്‍ട്ടികള്‍ക്കും നിയമസഭയിലേക്കുള്ള സീറ്റ് ചര്‍ച്ചയില്‍ മുന്നണിക്കുള്ളില്‍ വിലപേശലിനുപോലും കഴിയൂ. കൂടാതെ ദേശീയ, സംസ്‌ഥാന തലത്തിലെ മുന്നണി ബന്ധങ്ങള്‍ മറന്നുകൊണ്ടുള്ള ചില 'സൗഹൃദമത്സരങ്ങള്‍'ക്കും സാധ്യതയുണ്ട്. ഇവയെല്ലാം കേരള രാഷ്‌ട്രീയത്തിന്റെ ഗതി........
© Mangalam
