ചിലന്തി വലയ്‌ക്കുള്ളില്‍ പെടുന്ന ജീവിതങ്ങള്‍
ഭയപ്പെടുത്തുന്ന വാര്‍ത്തകളാണ് കൗമാര ലോകത്തു നിന്നു ദിനംപ്രതി പുറത്തുവരുന്നത്. തമ്മില്‍ത്തല്ലുന്നതും പ്രതികാരം ചെയ്യുന്നതും തുടങ്ങി സ്വയം ജീവിതമവസാനിപ്പിക്കുന്നതില്‍ വരെ എത്തി നില്‍ക്കുന്ന സാഹചര്യം! അതുപക്ഷേ, എല്ലാം മുതിര്‍ന്നവരുടെ ഭാഗത്തു നിന്നു മാത്രമുണ്ടാകുന്ന പിഴവു കൊണ്ടല്ലെന്നതാണു സത്യം. സാധിക്കുന്ന വിധത്തില്‍ ഏറ്റവും ശ്രദ്ധ പുലര്‍ത്തി കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്ന മാതാപിതാക്കള്‍ വരെയും നിത്യ ദുഃഖത്തിലകപ്പെടുന്നുവെന്നതാണ് സങ്കടകരം.
കാരണമന്വേഷിച്ചു ചെല്ലുമ്പോള്‍ പല ഉത്തരങ്ങള്‍ ലഭിച്ചേക്കാമെങ്കിലും ഇക്കാലത്ത് മുതിര്‍ന്നവര്‍ കുട്ടികള്‍ക്കു സമ്മാനിക്കുന്ന 'ചില ഉപകരണങ്ങളുടെ' (ഗാഡ്‌ജറ്റുകള്‍) സാന്നിധ്യമാണ് ഒരു പരിധിയിലധികം വില്ലനാകുന്നതെന്നു കണ്ടെത്താനാകും. അതായത്, മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ലാപ്‌ടോപ്പുമൊക്കെ കുട്ടികളുടെ സന്തത സഹചാരികളായിരിക്കെ, അതുവഴി രൂപപ്പെടുത്തുന്ന 'ഇ-ലോകം- എത്രമാത്രം ഉപകാരപ്രദമാണോ അത്രതന്നെ സങ്കീര്‍ണവും അപകടകരവുമാണെന്നതാണ് വസ്‌തുത. അതുകൊണ്ടു തന്നെ മുതിര്‍ന്നവരുടെ കണ്ണും കാതും മുറിക്കുള്ളിലിരുന്ന് ഫോണില്‍ തോണ്ടിക്കൊണ്ടിരിക്കുന്ന ഓരോ കുഞ്ഞിന്റെയും മേല്‍ പതിഞ്ഞിരുന്നേ മതിയാകൂ. അതുപക്ഷേ, കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതോ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതോ ആയ രീതിയിലാണെങ്കില്‍ അവര്‍ സമ്മതിക്കില്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം!
'ജെന്‍ ആല്‍ഫയിലേക്കു' (21ാം നൂറ്റാണ്ടിലെ കുട്ടി 2012നും 2024നും ഇടയ്‌ക്കു ജനിച്ചവര്‍) വരുമ്പോള്‍ കാര്യങ്ങള്‍ അവര്‍ക്ക് അനുകൂലമാണ്. തീരെക്കുഞ്ഞായിരുന്നപ്പോള്‍ തന്നെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും കിട്ടിയത് കുട്ടിക്ക് ഇരട്ടി മധുരമായി. യൂട്യൂബ്, നെറ്റ്‌ഫ്ലിക്‌സ് ഒക്കെ ഉപയോഗിച്ച് ലോകത്തിലുള്ള ഏതു കാഴ്‌ചയും സീരീസുകളും കുട്ടിക്കു ലഭിക്കുന്നു. കോകോ മെലണ്‍, മാഷാ ആന്‍ഡ് ദ് ബെയര്‍, പോ പട്രോള്‍, ഹണി ബണ്ണി ക ജോഹ്‌മാല്‍, ഫെയറി ടെയില്‍സ് പോലുള്ള കാര്‍ട്ടൂണധിഷ്‌ടിത പരിപാടികള്‍ കൊച്ചു കുട്ടികളെ അതിരുകടന്ന് ആകര്‍ഷിക്കുന്നവയാണ്
സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളിലൂടെയുള്ള ആശയ/ബുദ്ധി/ വാക്ക് സാമര്‍ത്ഥ്യ പ്രകടനങ്ങളെക്കാള്‍ ഉഗ്രന്‍ ഡയലോഗുകളും ട്വിസ്‌റ്റുകളും പരിവര്‍ത്തനങ്ങളുമുള്ള വെബ് സീരീസുകളാണ് കുട്ടികളുടെ ഹൃദയത്തില്‍ കൂടുതലിടംപിടിക്കുന്നത്. മലയാളവും ഇംഗ്‌ളീഷുമൊക്കെ നന്നായി എഴുതാനും വായിക്കാനും പോലുമറിയാത്ത കുട്ടികള്‍ വരെ കെഡ്രാമയുടെ ( കൊറിയന്‍ വെബ് സീരീസുകള്‍ ) ആരാധകരും പ്രചാരകരുമാകുന്നു.
നിങ്ങളവരുടെ പ്ര?ഫൈല്‍ ചിത്രമൊന്നു പരിശോധിക്കൂ;ഒരു പക്ഷേ, നിങ്ങള്‍ക്ക് പ്രത്യേകിച്ച് അര്‍ത്ഥമൊന്നും തോന്നാത്ത, നിങ്ങള്‍ കാണുന്ന നിരുപദ്രവകാരിയായ ഒരു അടയാളത്തിന് നിരവധി മാനങ്ങളുണ്ടാകാം. അതുമല്ലെങ്കില്‍ അവരുടെ കാലില്‍ /കൈയില്‍ ചുറ്റിയിരിക്കുന്ന ഒരു ചരട്, ഒരു കാലിലെ പാന്റ്‌സിന്റെ അഗ്രം അല്‍പമൊന്നുയര്‍ത്തി........
© Mangalam
