വിടരുംമുമ്പ് ഇല്ലാതാക്കപ്പെടുന്ന ശിശുക്കള്‍
ഇക്കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ സാക്ഷര കേരളത്തെപ്പറ്റി ഇന്ത്യയിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ് ഇത്തരത്തിലൊരു എഴുത്തിനു പ്രേരിപ്പിച്ചത്. ആദ്യവാര്‍ത്ത കേരളത്തിലെ നവദമ്പതികള്‍ക്ക് ഉടന്‍ (4 വര്‍ഷം വരെ) കുട്ടികള്‍ വേണ്ട എന്നതായിരുന്നു. സാമ്പത്തിക വകുപ്പിന്റെ കണക്കുപ്രകാരം, വിവാഹം കഴിഞ്ഞ് ആദ്യത്തെ കുഞ്ഞിനു ജന്മം നല്‍കുന്ന ദമ്പതികളുടെ ശതമാനം 2019 ലെ 90.29 ല്‍നിന്ന് 2023 ആകുമ്പോഴേക്കും 86.19 ആയി കുറഞ്ഞു. ഇതിന്റെ പ്രധാന കാരണമായി സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നത് അമ്മയാകുന്നതിലുപരി വിദ്യാഭ്യാസത്തിനും കരിയറിനും സാമ്പത്തികഭദ്രതയ്‌ക്കും ഒരുകൂട്ടര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതാണ്. ആഗോളവല്‍ക്കരണം മുതല്‍ സോഷ്യല്‍ മീഡിയ വരെയുള്ള നിരവധി ഘടകങ്ങള്‍ മറ്റുചിലരെ മാറിച്ചിന്തിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ വ്യാപകമായി ജോലിക്കൂവേണ്ടി വിദേശത്തേക്കു കുടിയേറുന്നു. അവിടെ ഇന്‍ഷുറന്‍സ് പരിരക്ഷ കൂടുതലായതിനാല്‍ പലരും പ്രസവത്തിനു നാട്ടിലെത്താറില്ല. മറ്റൊരു കൂട്ടര്‍ക്ക് ഒരു കുട്ടി മതി. ചിലര്‍ക്ക് കുട്ടികള്‍ വേണ്ടെന്ന നിലപാടാണ്.
രണ്ടാമത്തെ വാര്‍ത്ത അല്‍പ്പം വിഷമം ജനിപ്പിക്കുന്നതാണ്. പങ്കാളിക്ക് മറ്റു ബന്ധങ്ങളുണ്ടെന്ന സംശയത്തില്‍ നടത്തുന്ന ആസൂത്രിത കൊലകള്‍ സംസ്‌ഥാനത്തു വര്‍ധിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ പതിനഞ്ചോളം കേസുകളാണു റിപ്പോര്‍ട്ട് ചെയ്‌തത്. കൊല്ലപ്പെടുന്ന മിക്ക സ്‌ത്രീകളും കാമുകനാലോ മറ്റു ബന്ധങ്ങളാലോ ഗര്‍ഭം ധരിച്ചവരാണ്. ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവച്ച് പ്രസവശേഷം സുഹൃത്തുക്കളുടെയോ കാമുകന്റെയോ സഹായത്തോടെ കുഞ്ഞിനെ കൊലപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്.........
© Mangalam
