ആഡംബരത്തിനായുള്ള വെട്ടിപ്പുകള്‍
ഭൂട്ടാനില്‍നിന്ന് ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള പരിശോധന കേരളത്തിലും നടക്കുകയാണ്. മലയാളത്തിലെ യുവ സൂപ്പര്‍ താരങ്ങളുടെയടക്കം വീടുകളില്‍ കസ്‌റ്റംസ് സംഘം എത്തിയതോടെ നികുതി വെട്ടിപ്പിനു പിന്നിലെ സത്യങ്ങള്‍ അറിയാനുള്ള ആകാംക്ഷയിലാണ് എല്ലാവരും. ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായിട്ടാണ് നടന്മാര്‍, വ്യവസായികള്‍ തുടങ്ങി പ്രമുഖരായ പല ആളുകളുടെയും വീട്ടില്‍ അന്വേഷണസംഘം എത്തിയത്. വാഹനം എന്നര്‍ഥം വരുന്ന ഭൂട്ടാനി വാക്കാണ് നുംഖോര്‍.
ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ ഇന്ത്യയിലേക്കു നിയമവിരുദ്ധമായി എത്തിച്ചതായുള്ള വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഓപ്പറേഷന്‍ നുംഖോറിലൂടെ രാജ്യവ്യാപക അന്വേഷണമുണ്ടായി. നികുതി വെട്ടിപ്പിലൂടെ ഭൂട്ടാനില്‍നിന്നു വാഹനം ഇന്ത്യയിലെത്തിച്ചു കച്ചവടം ചെയ്യുന്ന ഏജന്‍റ്റുമാരെ കേന്ദ്രീകരിച്ചു കുറേക്കാലമായി കസ്‌റ്റംസ് അന്വേഷണത്തിലായിരുന്നു. അവര്‍ക്കു ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്........
© Mangalam
