ഏഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷങ്ങളും ഇന്ത്യയുടെ സുരക്ഷാ വെല്ലുവിളികളും
തെക്ക്, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ അരക്ഷിതാവസ്‌ഥ ഇന്ത്യയുടെ അയല്‍രാജ്യങ്ങള്‍ക്കും ഇന്ത്യയ്‌ക്കും ഒരുപോലെ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്. സമീപകാലത്ത് നേപ്പാളില്‍ നടന്ന അക്രമാസക്‌തമായ പ്രക്ഷോഭങ്ങള്‍ ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. എന്നാല്‍, ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ള ബംഗ്ലാദേശില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ അട്ടിമറിക്കപ്പെടാന്‍ കാരണമായ അതേ സംഘര്‍ഷങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ തുടരുന്നു. തായ്‌ലന്‍ഡില്‍ പ്രധാനമന്ത്രിയെ കോടതി പുറത്താക്കിയതിന് പിന്നാലെയുണ്ടായ പ്രക്ഷോഭങ്ങളും അതിര്‍ത്തിയില്‍ കംബോഡിയയുമായി നടന്ന ഏറ്റുമുട്ടലുകളും സ്‌ഥിതി കൂടുതല്‍ വഷളാക്കുന്നു.
ആംഡ് കോണ്‍ഫ്ലിക്‌ട് ലൊക്കേഷന്‍ ആന്‍ഡ് ഇവന്റ് ഡേറ്റ പ്രോജക്‌ടിന്റെ കണക്കനുസരിച്ച്, മ്യാന്‍മറില്‍ 2021ലെ സൈനിക അട്ടിമറിക്ക് ശേഷം പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടെ കുറഞ്ഞത് 80,000 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത്, പാകിസ്‌താന്‍ ഇസ്‌ലാമിസ്‌റ്റ് തീവ്രവാദ ഗ്രൂപ്പുകളോടും ദുര്‍ബലമായ സാമ്പത്തിക, ഭരണ സംവിധാനങ്ങളോടും മല്ലിടുകയാണ്.
മൂന്ന് വര്‍ഷം മുമ്പ് പ്രസിഡന്റിനെ പുറത്താക്കിയതിനു ശേഷം ശ്രീലങ്കയില്‍ സ്‌ഥിതിഗതികള്‍ ശാന്തമായെങ്കിലും, അവരുടെ സമ്പദ്‌വ്യവസ്‌ഥയില്‍ കാര്യമായ മുന്നേറ്റം കാണുന്നില്ല. വടക്ക്, ചൈനയുടെ പ്രാദേശിക മേധാവിത്വത്തിനായുള്ള നീക്കങ്ങളും ഈ അരക്ഷിതാവസ്‌ഥയ്‌ക്ക് മറ്റൊരു കാരണമാണ്.
ഇന്ത്യയെ സംബന്ധിച്ച്, ഈ പ്രതിസന്ധികള്‍ അകലെയുള്ള കാര്യങ്ങളല്ല. ബംഗ്ലാദേശില്‍നിന്നുള്ള അഭയാര്‍ത്‌ഥി പ്രവാഹം ഇന്ത്യയുടെ കിഴക്കന്‍ സംസ്‌ഥാനങ്ങളില്‍ സാമൂഹിക അസ്വസ്‌ഥതകള്‍ക്ക് കാരണമാകുന്നു. പാകിസ്‌താനില്‍നിന്നുള്ള അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഈ വേനല്‍ക്കാലത്ത് കാശ്‌മീരില്‍ ഒരു യുദ്ധത്തിന് വരെ കാരണമാകുമായിരുന്നു. ഇപ്പോള്‍, നേപ്പാളിലെ അസ്‌ഥിരമായ രാഷ്‌ട്രീയം ചൈനയ്‌ക്ക് ഇടപെടാനുള്ള മറ്റൊരു അവസരം നല്‍കിയിരിക്കുന്നു.
ഈ ദുര്‍ബലമായ സാഹചര്യത്തെ........
© Mangalam
