മുഖ്യമന്ത്രിയുടെ ഹൃദയത്തിലും അയ്യപ്പന്‍
ആളൊഴിഞ്ഞ വേദിയും പുറത്തെ വിവാദങ്ങളും ചര്‍ച്ചയാകുമ്പോഴും ആഗോള അയ്യപ്പ സംഗമം ശ്രദ്ധേയമായി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു തൊട്ടുമുമ്പായി ഉറപ്പിക്കപ്പെട്ട ഈ ഒരു സന്ദേശത്തെ ഏറെ പ്രാധാന്യത്തോടെയാണു രാഷ്‌ട്രീയ കേരളം കാണുന്നത്.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്‌ഘാടന സമ്മേളനം കഴിഞ്ഞതോടെ സദസില്‍ ആളൊഴിഞ്ഞതും കേള്‍വിക്കാരായി എത്തിയ വിവിധ ദേവസ്വം ബോര്‍ഡുകളുടെ ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ഉടന്‍ മടങ്ങിയതും സമ്മേളനത്തില്‍ ഉണ്ടായ ജനപങ്കാളിത്തം എത്രയെന്നു വ്യക്‌തമാക്കുന്നതായി. മറ്റു സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും സമ്മേളനത്തിലേക്കു ക്ഷണിച്ചിരുന്നെങ്കിലും ഏതാനുംപേര്‍ മാത്രമാണ് എത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം മന്ത്രി വി.എന്‍. വാസവന്‍ വേദിയില്‍ ഏറെ പ്രാധാന്യത്തോടെ വായിക്കുകയും പുറത്ത് രാഷ്‌ട്രീയ നേട്ടമായി വ്യാഖ്യാനിക്കാന്‍ അവസരം സൃഷ്‌ടിക്കുകയും ചെയ്‌തു. പ്രധാന ചര്‍ച്ചാ വിഷയമായ ശബരിമല മാസ്‌റ്റര്‍ പ്ലാന്‍ അവതരിപ്പിക്കുമ്പോള്‍ വേദിയുടെ മുന്‍നിരയില്‍ മാത്രമായിരുന്നു ആളുകള്‍ ഉണ്ടായിരുന്നത്. 3500 പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചെങ്കിലും അതില്‍ താഴെ മാത്രമായിരുന്നു പങ്കാളിത്തം.
അയ്യപ്പന്‍ എവിടെ? എന്നുള്ള ചോദ്യം ഉയര്‍ത്തുന്നതായിരുന്നു സമ്മേളനത്തിന്റെ പരസ്യ ബോര്‍ഡുകളത്രയും. മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെയും ചിത്രങ്ങള്‍ ആയിരുന്നു പരസ്യബോര്‍ഡുകളില്‍ നിറയെ. എന്നാല്‍,........
© Mangalam
