നായകന്‍, അതിര്‍ത്തി എങ്ങും അനിശ്‌ചിതത്വം
അംഗീകരിക്കാന്‍ വിസമ്മതിച്ച യൂറോപ്പ് കൂടി പലസ്‌തീനൊപ്പം ചേര്‍ന്നിരിക്കുന്നു. പക്ഷേ, അനിശ്‌ചിത്വം ഇപ്പോഴും ബാക്കി. നേരത്തെ തന്നെ 150 ലധികം രാജ്യങ്ങള്‍ പലസ്‌തീനെ രാജ്യമായി അംഗീകരിച്ചിരുന്നു. ഇന്ത്യയും ആ പട്ടികയിലുണ്ട്. ഇപ്പോള്‍ ബെല്‍ജിയം യു.കെ, ഫ്രാന്‍സ്, പോര്‍ചുഗല്‍, ഓസ്‌ടേലിയ എന്നീ രാജ്യങ്ങളും അവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നു. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ആ രാജ്യത്തെ ആര് നയിക്കും? അതിര്‍ത്തികളെന്താകും? അംഗീകരിക്കുന്നവരുടെ പക്കല്‍പോലും അതിന് ഉത്തരമില്ല എന്നതാണു സത്യം.
പലസ്‌തീന്‍കാര്‍ ആഗ്രഹിക്കുന്ന വിധത്തില്‍ അംഗീകരിക്കാന്‍ ഒരു രാജ്യം പോലുമില്ലെന്നതാണ് ഏറെ ശ്രദ്ധേയം. 1933 ലെ മോണ്ടെവീഡിയോ കണ്‍വെന്‍ഷനില്‍ രാഷ്‌ട്ര പദവിക്ക് നാല് മാനദണ്‌ഡങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ രണ്ടെണ്ണം പാലിക്കാന്‍ പലസ്‌തീനു കഴിയും. സ്‌ഥിര ജനസംഖ്യ (ഗാസയിലെ യുദ്ധം ജനങ്ങളില്‍ വലിയ വിഭാഗത്തെ അഭയാര്‍ഥികളാക്കി. 65,000ത്തോളം പേര്‍ കൊല്ലപ്പെട്ടു.), മൂല്യവും അന്തര്‍ദേശീയ ബന്ധങ്ങളില്‍ പ്രവേശിക്കാനുള്ള ശേഷിയും.
എന്നാല്‍ 'നിര്‍വചിക്കപ്പെട്ട പ്രദേശം' എന്ന മാനദണ്ഡം പരിശോധിച്ചാല്‍ തര്‍ക്കം തുടങ്ങും. അന്തിമ അതിര്‍ത്തികളെക്കുറിച്ചുള്ള യാതൊരു ധാരണയുമില്ലാതെ പലസ്‌തീന്‍ രാജ്യം അംഗീകരിക്കപ്പെടണം. പലസ്‌തീനികള്‍ക്കു ആഗ്രഹിക്കുന്ന രാഷ്‌ട്രം മൂന്ന് ഭാഗങ്ങളടങ്ങിയതാണ്: കിഴക്കന്‍ ജറുസലം, വെസ്‌റ്റ് ബാങ്ക്, ഗാസ. 1967 ലെ ആറ് ദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ അവയെല്ലാം കീഴടക്കി. അവിടെ തുടങ്ങുന്നു പ്രശ്‌നങ്ങള്‍.
1948 ലെ ഇസ്രയേലിന്റെ സ്വാതന്ത്ര്യത്തിനുശേഷം അരനൂറ്റാണ്ടുകളിലേറെയായി പലസ്‌തീനെ വെസ്‌റ്റ് ബാങ്ക്, ഗാസ എന്നിങ്ങനെ ഭൂമിശാസ്‌ത്രപരമായി വേര്‍തിരിച്ചിരിക്കുന്നു. വെസ്‌റ്റ് ബാങ്കില്‍, ഇസ്രായേല്‍ സൈന്യത്തിന്റെയും യഹൂദ കുടിയേറ്റക്കാരുടെയും സാന്നിധ്യമുണ്ട്. 1990 കളിലെ........
© Mangalam
