കുട നിവര്‍ത്താം; ജാഗ്രതയുടെ
പതിവിലും നേരത്തെയെത്തിയ കാലവര്‍ഷം സംസ്‌ഥാനത്തു ദുരിതപ്പെയ്‌ത്തായി മാറിയിരിക്കുന്നു. വര്‍ഷകാലത്തു നേരിടേണ്ടി വരുന്ന പ്രതിസന്ധിയെല്ലാം ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഇരച്ചെത്തിയതുപോലെ. വിവിധ ജില്ലകളിലെ നദികളില്‍ പ്രളയ സാധ്യതയുണ്ടെന്ന മുന്നറിയിപ്പു വന്നതോടെ ആളുകളില്‍ കൂടുതല്‍ പരിഭ്രാന്തിയുണ്ടായിട്ടുണ്ട്. 2018 ലെ മഹാപ്രളയം ഇപ്പോഴും ഞെട്ടലോടെ മനസിലുള്ള മലയാളികളെ സംബന്ധിച്ച് പ്രളയം എന്ന വാക്കുപോലും പേടിപ്പെടുത്തുന്നതാണ്. അത്രയും വലിയ പ്രളയത്തെ അതിജീവിച്ച മലയാളികള്‍ക്കു വീണ്ടുമൊരു മഴക്കാലത്തെ മറികടക്കാനുള്ള ദൗത്യമാണ് മുന്നിലുള്ളത്. ഇതിനായി ജനങ്ങള്‍ വലിയ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏതു പ്രതിസന്ധി അതിജീവിക്കുന്നതിനും സജ്‌ജമാകണം.
പതിനാറു വര്‍ഷത്തിനുശേഷമാണ് ഇത്ര നേരത്തെ കാലവര്‍ഷമെത്തുന്നത്. ജൂണ്‍ ഒന്നുമുതല്‍ സെപ്‌റ്റംബര്‍ 30 വരെ കാലവര്‍ഷം എന്നതാണ് ഔദ്യോഗിക കണക്ക്. നേരത്തെയെത്തിയ കാലവര്‍ഷം പലതരത്തിലുമുള്ള കണക്കുകൂട്ടലുകള്‍ തെറ്റാന്‍ കാരണമായിട്ടുണ്ട്. കാലാവസ്‌ഥാ പ്രവചനങ്ങളെയടക്കം ബാധിക്കുന്ന തരത്തിലാണ് മഴയുടെ സ്വഭാവത്തിലുണ്ടായ മാറ്റം. അതിതീവ്രമഴ വര്‍ധിച്ചതോടെ പ്രളയ സാധ്യതയും ഏറി.........
© Mangalam
