menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

അഭിമാനത്തിനൊപ്പം ആശങ്കയും

7 0
26.05.2025

ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്‌തിയായി വളരുന്നു എന്നത്‌ ഓരോ ഭാരതീയനും അഭിമാനിക്കാവുന്ന നേട്ടമാണ്‌. ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ ജപ്പാനെ പിന്തള്ളി ഇന്ത്യ ലോകത്തെ നാലാമത്‌ സാമ്പത്തികശക്‌തി ആകുമെന്നാണ്‌ രാജ്യാന്തര നാണയ നിധി(ഐ.എം.എഫ്‌)യുടെ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളുടെയും ദീര്‍ഘവീക്ഷണമുള്ള കാഴ്‌ചപ്പാടുകളുടെയും വിജയത്തെയാണ്‌ ഈ നേട്ടം അടയാളപ്പെടുത്തുന്നത്‌. അമേരിക്ക, ചൈന, ജര്‍മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ്‌ ഇന്ത്യയ്‌ക്ക്‌ മുന്നിലുണ്ടാവുക എന്നറിയുമ്പോള്‍, നാം കൈവരിച്ച മുന്നേറ്റത്തിന്റെ വ്യാപ്‌തി വ്യക്‌തമാകും. നിതി ആയോഗ്‌ സി.ഇ.ഒ: ബി.വി.ആര്‍. സുബ്രഹ്‌മണ്യം സൂചിപ്പിച്ചതുപോലെ, അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ മൂന്നാം സ്‌ഥാനത്തേക്ക്‌ ഉയരുമെന്ന പ്രതീക്ഷയ്‌ക്ക്‌ വ്യക്‌തമായ കാരണങ്ങളുണ്ട്‌. അനുകൂലമായ ഭൗമരാഷ്‌ട്രീയ, സാമ്പത്തിക സാഹചര്യങ്ങളും, പ്രധാന മേഖലകളിലുടനീളമുള്ള ശക്‌തമായ വളര്‍ച്ചയും, സുസ്‌ഥിരമായ നിക്ഷേപ വരവും, സര്‍ക്കാരിന്റെ പിന്തുണയോടെയുള്ള വ്യാവസായിക തന്ത്രങ്ങളും ഈ മുന്നേറ്റത്തിന്‌ ആക്കം കൂട്ടി. 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്‌പ്പായി ഇതിനെ കാണാം. പ്രതിശീര്‍ഷ വരുമാനത്തിലും........

© Mangalam