menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ഇന്ത്യന്‍ ക്രിക്കറ്റില്‍ തലമുറമാറ്റം

8 0
25.05.2025

ജനകീയതയില്‍ നിയന്ത്രിത ഓവര്‍ മത്സരങ്ങള്‍ മേധാവിത്വം നേടുമ്പോഴും ടെസ്‌റ്റ് ക്രിക്കറ്റിന്‌ അതിന്റെ കടുത്ത ആരാധകരെ ഇപ്പോഴും നഷ്‌ടമായിട്ടില്ല. വിദേശത്തെ സീമിങ്‌ വിക്കറ്റുകളില്‍ മാത്രമല്ല, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സ്‌പിന്‍ സൗഹൃദ വിക്കറ്റുകളില്‍ ഉള്‍പ്പെടെ സമീപകാലത്ത്‌ നടന്ന ടെസ്‌റ്റ് പരമ്പരകളെല്ലാം വലിയ ആവേശമാണു സൃഷ്‌ടിച്ചത്‌. ഒരു ക്രിക്കറ്ററുടെ യഥാര്‍ത്ഥ മികവ്‌ മാറ്റുരയ്‌ക്കപ്പെടുന്നത്‌ ടെസ്‌റ്റ് ക്രിക്കറ്റിലാണെന്നു വാദിക്കുന്നവരാണേറെയും. കളിയിലുള്ള മികവും സാങ്കേതിക തികവും മാത്രമല്ല, കളിക്കാരുടെ സ്വഭാവവും ക്ഷമയുമെല്ലാം അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങളിലൂടെ പരീക്ഷപ്പെടുകയാണ്‌. ഇത്തരം ഘടകങ്ങള്‍ മികച്ച രീതിയില്‍ ഒത്തുചേര്‍ന്നതിലൂടെയാണു കപില്‍ദേവ്‌, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട്‌ കോഹ്ലി തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദയംചെയ്‌തത്‌. തന്റെ തന്നെ ഉന്നത നിലവാരത്തോടു നീതിപുലര്‍ത്താന്‍ കഴിയാതെ വിരാട്‌ കോഹ്ലി ടെസ്‌റ്റ് മത്സരങ്ങളില്‍നിന്നു വിരമിച്ചതോടെ പുതിയൊരു താരോദയത്തിനുള്ള കാത്തിരിപ്പിലാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌. കോഹ്ലിക്കു പുറമേ നായകനും ടീമിന്റെ ഓപ്പണറുമായിരുന്ന രോഹിത്‌ ശര്‍മയും പടിയിറങ്ങിയ ഇന്ത്യന്‍........

© Mangalam