menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

യുദ്ധവും മലയാളിയും

2 0
19.05.2025

മലയാളി വലിയ യുദ്ധക്കെടുതികളൊന്നും അറിഞ്ഞിട്ടില്ലെന്ന്‌ പൊതുവേ പറയാറുണ്ട്‌. അത്‌ ഒരു പരിധിവരെ ശരിയാണതാനും. ശത്രുദേശങ്ങളെ അകറ്റിനിര്‍ത്തിയിരുന്ന പശ്‌ചിമഘട്ടവും കടലും നമ്മളെ ഒരുവിധം സുരക്ഷിതരാക്കിയിരുന്നുവല്ലോ.
നാട്ടുരാജ്യങ്ങള്‍ തമ്മില്‍ നടത്തിയിരുന്ന യുദ്ധങ്ങള്‍ വെറും തിരുവാതിരകളികളാണെന്ന്‌ പി.കെ. ബാലകൃഷ്‌ണനടക്കമുള്ള ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്‌. കുളച്ചല്‍ യുദ്ധം മാത്രമാണ്‌ ഇതിനൊരു അപവാദം. ഡച്ചുകാരുമായി നടന്ന ഈ യുദ്ധത്തില്‍ തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മ ജയിക്കുകയും ഡച്ചു കപ്പിത്താനായ ഡിലനോയി കീഴടങ്ങുകയും ചെയ്‌തു. ഈ കപ്പിത്താനാണ്‌ നമ്മുടെ പട്ടാളക്കാരെ കാവാത്തുനടക്കാനും തോക്കുപയോഗിക്കാനും പഠിപ്പിച്ചതെന്ന കാര്യം എഴുത്തുകാരനായ ജയമോഹന്‍ പറയുന്നുണ്ട്‌.
ഒരു ഇന്ത്യന്‍ നാട്ടുരാജാവ്‌ ആദ്യമായി യൂറോപ്യന്‍ ശക്‌തിയെ തോല്‍പിച്ചു എന്നതുകൊണ്ടുതന്നെ, കുളച്ചല്‍ യുദ്ധവിജയം മലയാളിക്ക്‌ എക്കാലവും അഭിമാനം പകരുമെന്നതില്‍ സംശയമില്ല.
മാര്‍ത്താണ്ഡവര്‍മ്മയ്‌ക്കു മുമ്പ്‌ കേരളത്തിലെ രാജാക്കന്മാര്‍ സ്‌ഥിരംസൈന്യത്തെ നിലനിര്‍ത്തുന്ന രീതിയുണ്ടായിരുന്നില്ല. സൈനികര്‍ കളരിയഭ്യാസികളായിരുന്നെങ്കിലും യുദ്ധസമയത്തു മാത്രമായിരുന്നു ശമ്പളവും ഭക്ഷണവും അവര്‍ക്കു ലഭിച്ചിരുന്നത്‌. അവരൊക്കെ യുദ്ധം അത്ര ഗൗരവമുള്ള ഇടപാടായി കരുതിയിരുന്നോയെന്ന്‌ സംശയമുണ്ട്‌. രാത്രിയില്‍ യുദ്ധം നടത്താറില്ലായിരുന്നു. ഇരു കൂട്ടരുടേയും താവളം അടുത്തടുത്തായിരിക്കും, ഒരേകുളത്തില്‍ കുളിച്ച്‌, ഭക്ഷണം കഴിച്ച്‌, വെറ്റില മുറുക്കി, ഒരുമിച്ചിരിക്കുന്ന ഭടന്മാര്‍ പടഹധ്വനി കേള്‍ക്കുന്നതോടെ പോരു തുടങ്ങുകയായി. കളരിപ്പയറ്റിന്റെ രീതിയിലായിരുന്നു ചുവുവയ്‌പുകള്‍.
മലബാറിലെ രാജാക്കന്മാര്‍ ആനയും കാലാള്‍പ്പടയും അമ്പും വില്ലും വാളും പരിചയുമായി പോര്‍ട്ടുഗീസുകാരോട്‌........

© Mangalam