കോഴഞ്ചേരി പ്രസംഗം ഓര്‍മിപ്പിക്കുന്നത്...
കേരള ചരിത്രത്തിലെ സിംഹഗര്‍ജനമായിരുന്ന ധീര വിപ്ലവകാരി സി. കേശവന്റെ വിഖ്യാതമായ കോഴഞ്ചേരി പ്രസംഗത്തിന് ഇന്ന് 90 വയസ്. നാട്ടിലെങ്ങും തന്റെ വാക്‌ധോരണിയിലൂടെ ഗര്‍ജിക്കുന്ന സിംഹത്തെപ്പോലെ വിരാജിച്ച ധീരദേശാഭിമാനിയാണു സി. കേശവന്‍. തിരുവിതാംകൂറിലെ അവശ, പിന്നാക്ക ജനവിഭാഗങ്ങള്‍ നടത്തിയ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ വിജയത്തിലേക്കുള്ള ചുവടുവയ്‌പായിരുന്നു ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി പ്രസംഗം. ൈക്രസ്‌തവ മഹാസഭയുടെ നേതൃത്വത്തില്‍ 1935 മേയ് 11 നു കൂടിയ ൈക്രസ്‌തവ-ഈഴവ- മുസ്ലിം രാഷ്‌ട്രീയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സി. കേശവന്റെ പ്രസംഗം അധികാരകേന്ദ്രങ്ങളെ പിടിച്ചുകുലുക്കിയതിനൊപ്പം തിരുവിതാംകൂറിന്റെ രാഷ്‌ട്രീയഗതിതന്നെ മാറ്റിമറിച്ചു എന്നതാണ് ചരിത്രം.
അന്നത്തെ സര്‍ക്കാരിനും മഹാരാജാവിന്റെ നിയമോപദേഷ്‌ടാവായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യര്‍ക്കും എതിരായ ഗര്‍ജനം, നിവര്‍ത്തന പ്രക്ഷോഭത്തോടുള്ള സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിനുള്ള താക്കീതുകൂടിയായിരുന്നു. പ്രസംഗത്തിലെ വിവാദമായ ഒരു ഭാഗം ഇങ്ങനെയായിരുന്നു. 'സര്‍ സി.പിയെയാണ് ഞാന്‍ സൂചിപ്പിക്കുന്നത്. നമുക്ക് ആ ജന്തുവിനെ വേണ്ട. ആ മനുഷ്യന്‍ ഈഴവര്‍ക്കോ ക്രിസ്‌ത്യാനികള്‍ക്കോ മുസ്ലിംകള്‍ക്കോ ഒരു ഗുണവും ചെയ്യില്ല. ആ മാന്യന്‍ വന്ന ശേഷമാണ് തിരുവിതാംകൂറിനു ചീത്തപ്പേര് കിട്ടാന്‍ തുടങ്ങിയത്. ആ മനുഷ്യന്‍ പുറത്തുപോകും വരെ ഈ രാജ്യത്തിന് നന്മയൊന്നും ഉണ്ടാകില്ല.'
പ്രസംഗം വന്‍ വിവാദമായതോടെ, രാജ്യദ്രോഹപരമെന്നും സമുദായങ്ങള്‍ തമ്മില്‍ വിദ്വേഷം വളര്‍ത്താന്‍ ഇടയാക്കുമെന്നും ആരോപിച്ചു കേസെടുത്ത് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തു. കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് കോടതി രണ്ടു വര്‍ഷത്തെ കഠിനതടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചു. സി. കേശവന്‍ ജയിലിലായതോടെ പ്രക്ഷോഭം കെട്ടടങ്ങുമെന്നായിരുന്നു സര്‍ക്കാര്‍ കരുതിയത്. എന്നാല്‍, നാടെങ്ങും പ്രതിഷേധക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു. ഒടുവില്‍ സംയുക്‌ത രാഷ്‌ട്രീയ സമിതിയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായി.
പിന്നാക്ക വിഭാഗങ്ങളുടെ നാവായി പ്രവര്‍ത്തിച്ച സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ പ്രസക്‌തിയിലും ശക്‌തിയിലുമാണ് ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കു........
© Mangalam
