menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

എടുക്കുമ്പോള്‍ ഒന്ന്‌ തൊടുക്കുമ്പോള്‍ പത്ത്‌

10 0
09.05.2025

മര്‍ക്കസ്‌ സുബ്‌ഹാന്‍ അല്ലാ, ബഹവല്‍പൂര്‍

2015 മുതല്‍ പ്രവര്‍ത്തനക്ഷമമായ ഇത്‌ ജയ്‌ഷെ മുഹമ്മദിന്റെ പരിശീലനത്തിനും ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുമുള്ള പ്രധാന കേന്ദ്രവും ആസ്‌ഥാനവുമാണ്‌. 2019 ഫെബ്രുവരി 14ലെ പുല്‍വാമ ആക്രമണം ഉള്‍പ്പെടെയുള്ള ഓപ്പറേഷനുകളുടെ ആസൂത്രണവുമായി ഇതിന്‌ ബന്ധമുണ്ട്‌. തലവന്‍ മൗലാന മസൂദ്‌ അസ്‌ഹര്‍, യഥാര്‍ത്ഥ മേധാവി മുഫ്‌തി അബ്‌ദുള്‍ റൗഫ്‌ അസ്‌ഗര്‍, മൗലാന അമ്മര്‍, മറ്റ്‌ കുടുംബാംഗങ്ങള്‍ എന്നിവരുടെ താമസസ്‌ഥലങ്ങള്‍ ഇവിടെയാണ്‌. മസൂദ്‌ അസ്‌ഹര്‍ ഇവിടെ നിരവധി ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്‌, ജെയ്‌ഷെ ഇവിടെ സ്‌ഥിരമായി ആയുധ, ശാരീരിക, മതപരമായ പരിശീലനം നടത്തുന്നു.

മര്‍ക്കസ്‌ തയ്‌ബ, മുറിദ്‌കെ

2000ല്‍ പഞ്ചാബിലെ ഷെയ്‌ഖുപുര ജില്ലയിലെ മുറിദ്‌കെയിലെ നംഗല്‍ സദാനില്‍ സ്‌ഥാപിതമായ മര്‍ക്കസ്‌ തയ്‌ബ, ലഷ്‌കറെ ത്വയ്‌ബയുടെ പ്രധാന പരിശീലന കേന്ദ്രമാണ്‌. പാകിസ്‌താന്റെ അകത്തും പുറത്തുമുള്ള റിക്രൂട്ട്‌മെന്റുകള്‍ക്ക്‌ ഇത്‌ ആയുധ പരിശീലനവും മതപരമായ ആശയങ്ങളും നല്‍കുന്നു. വിവിധ കോഴ്‌സുകളിലായി പ്രതിവര്‍ഷം ആയിരത്തോളം വിദ്യാര്‍ഥികള്‍ ഇവിടെ ചേരുന്നുണ്ട്‌. ഒസാമ ബിന്‍ ലാദന്‍ ഈ സമുച്ചയത്തിനുള്ളിലെ ഒരു പള്ളിയുടെയും അതിഥി മന്ദിരത്തിന്റെയും നിര്‍മാണത്തിന്‌ ധനസഹായം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്‌. അജ്‌മല്‍ കസബ്‌ ഉള്‍പ്പെടെ മുംബൈ ആക്രമണ പ്രതികള്‍ക്ക്‌ ഇവിടെ പരിശീലനം നല്‍കിയിട്ടുണ്ട്‌. ഡേവിഡ്‌........

© Mangalam