menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

പാകിസ്‌താനില്‍നിന്നു താജ്‌ മഹലിനെ വരെ മറച്ചു

10 0
09.05.2025

സര്‍ജിക്കല്‍ ആക്രമണം നടത്താന്‍ മാത്രമല്ല, സുപ്രധാന കേന്ദ്രങ്ങളെ ശത്രുവിന്റെ കണ്ണില്‍നിന്നു മറയ്‌ക്കാനും ഇന്ത്യന്‍ സൈന്യത്തിനാകും. 1971 ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്‌താനില്‍നിന്നു മറച്ചത്‌ താജ്‌മഹല്‍!
സംഭവത്തെക്കുറിച്ചു മുതിര്‍ന്ന പ്രതിരോധ വിദഗ്‌ധര്‍ അനുസ്‌മരിക്കുന്നത്‌ ഇങ്ങനെ:
1971 ലെ യുദ്ധസമയത്ത്‌, പാകിസ്‌താന്‍ വ്യോമസേന ആഗ്രയില്‍ വ്യോമാക്രമണം നടത്തുമെന്ന റിപ്പോര്‍ട്ട്‌ ഇന്ത്യക്ക്‌ ലഭിച്ചു. താജ്‌മഹലും പാക്‌ ലക്ഷ്യത്തിലുണ്ടായിരുന്നു. അതിവേഗമായിരുന്നു ഇന്ത്യയുടെ നീക്കം. സിവില്‍ ഡിഫന്‍സ്‌ തയാറെടുപ്പുകള്‍ പെട്ടെന്നായിരുന്നു. സൈന്യത്തെ തയാറാക്കുക മാത്രമല്ല, വ്യോമാക്രമണങ്ങള്‍ക്കും ബ്ലാക്‌ഔട്ടുകള്‍ക്കും സാധാരണക്കാരെ പരിശീലിപ്പിക്കുകയും ചെയ്‌തു. പാകിസ്‌താന്‍ ബോംബുകളില്‍നിന്ന്‌ താജ്‌മഹലിനെ സംരക്ഷിക്കാനുള്ള ശ്രമമായിരുന്നു ഉന്നതതല തയാറെടുപ്പുകളില്‍ ഒന്ന്‌. രാത്രിയില്‍ പാകിസ്‌താന്‍ ബോംബറുകള്‍ താജ്‌മഹലിന്‌ വളരെ അടുത്തുകൂടി പറന്നു
1971 ഡിസംബര്‍ 3 ന്‌ പാകിസ്‌താന്‍ ഇന്ത്യന്‍ സൈനിക താവളങ്ങള്‍ക്ക്‌ നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയതോടെയാണ്‌ യുദ്ധം ഔദ്യോഗികമായി........

© Mangalam