അമേരിക്കന്‍ ഫണ്ട് നിലച്ചപ്പോള്‍ ഗവേഷകരെ ആകര്‍ഷിക്കാന്‍ ഇ.യു.
വൈവിധ്യം, തുല്യത, ഉള്‍പ്പെടുത്തല്‍ സംരംഭങ്ങളുമായി (ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇന്‍ക്ലൂഷന്‍ ഇനിഷിയേറ്റീവ്) ബന്ധപ്പെട്ട യു.എസ് സര്‍ക്കാര്‍ ഫണ്ടിങ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം മരവിപ്പിച്ചതിനെത്തുടര്‍ന്ന്, ശാസ്‌ത്രജ്‌ഞരെയും ഗവേഷകരെയും യൂറോപ്പിലേക്ക് ആകര്‍ഷിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ പുതിയ പദ്ധതികള്‍ ആരംഭിച്ചു. ഗ്രാന്റുകളും പുതിയ നയ പദ്ധതികളും വാഗ്‌ദാനം ചെയ്‌താണ് ഈ നീക്കം. ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ വഴങ്ങേണ്ടതില്ലെന്നാണ് ഇ.യുവിന്റെ തീരുമാനം.
വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളല്‍ സംരംഭങ്ങള്‍ വിവേചനപരവും, ധൂര്‍ത്തും, 'തീവ്രമായ പ്രത്യയശാസ്‌ത്രങ്ങള്‍' പ്രോത്സാഹിപ്പിക്കുന്നവയുമാണെന്ന കാഴ്‌ചപ്പാടിന്റെ അടിസ്‌ഥാനത്തിലാണ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം ഇത്തരം പരിപാടികള്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ടിങ് മരവിപ്പിച്ചത്. ഇത്തരം സംരംഭങ്ങള്‍ പലപ്പോഴും വംശം, ലിംഗഭേദം തുടങ്ങിയ ഘടകങ്ങളുടെ അടിസ്‌ഥാനത്തില്‍ ആളുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നത് തുല്യ അവസരം എന്ന തത്വത്തിന് വിരുദ്ധമാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ നിലപാട്. ഇത് യോഗ്യതയുടെ അടിസ്‌ഥാനത്തിലുള്ള സംവിധാനങ്ങളെ........
© Mangalam
