വൈരാഗ്യക്കൊലയ്‌ക്ക് കോടതിയുടെ മറുപടി
കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച അതിക്രൂര സംഭവങ്ങളില്‍ ഒന്നായിരുന്നു തിരുവനന്തപുരം കാട്ടാക്കടയില്‍ 15 വയസുകാരനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ്. പൂവച്ചല്‍ സ്വദേശിയായ അരുണ്‍കുമാറിന്റെയും ഷീബയുടെയും മകനായ ആദിശേഖറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രിയരഞ്‌ജനു കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നു. എത്ര കനത്ത ശിക്ഷ നല്‍കിയാലും കൂടുതലാകില്ലെന്നു ജനങ്ങള്‍ പ്രതികരിച്ച കേസിലെ വിധി തീര്‍ച്ചയായും ക്രൂരമനസുകള്‍ക്കുള്ള താക്കീതുതന്നെയാണ്.
പുളിങ്കോട് ക്ഷേത്രത്തിലെ മതിലില്‍ നാട്ടുകാരനും അകന്ന ബന്ധുവുമായ പ്രിയരഞ്‌ജന്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്‌തിരുന്നു. 'മാമാ, ക്ഷേത്രപരിസരത്തു മൂത്രം ഒഴിക്കുന്നത് ശരിയാണോ' എന്നു കുട്ടി ചോദിച്ചുവത്രേ. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്‌ക്കു........
© Mangalam
