പേവിഷബാധയില്‍ പ്രതിരോധപ്പിഴവ്
പ്രതിരോധ വാക്‌സിന്‍ എടുത്തശേഷവും പേവിഷബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കുന്നത് സംസ്‌ഥാനത്ത് ആശങ്ക വര്‍ധിപ്പിക്കുകയും ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്‌തി വര്‍ധിക്കാനും കാരണമായിട്ടുണ്ട്. ഒരുമാസത്തിനിടെ മൂന്നു കുട്ടികളാണു പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിട്ടും മരിച്ചത്. ഇതോടെ വാക്‌സിനുകള്‍ കൈകാര്യം ചെയ്യുന്നതിലും ഗുണനിലവാരത്തിലും വലിയ സംശയമാണു ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്‌്. വിമര്‍ശനങ്ങള്‍ ശക്‌തമാകുന്നതിനിടെ ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടല്‍ ഈ വിഷയത്തില്‍ ഉണ്ടാകണം.
അഞ്ചു വര്‍ഷത്തിനിടെ, വാക്‌സിനെടുത്തിട്ടും പേവിഷബാധയേറ്റ് 21 പേര്‍ സംസ്‌ഥാനത്ത് മരിച്ചെന്നാണു കണക്ക്. ഈവര്‍ഷം ഇതുവരെ പേവിഷബാധയേറ്റ് 13 പേര്‍ മരിച്ചു. ഇതില്‍ ആറുമരണവും സംഭവിച്ചത് ഏപ്രിലിലാണ്. തെരുവുനായ നിയന്ത്രണം ഒരു രീതിയിലും ഫലപ്രദമായി നടപ്പിലാക്കാന്‍ സംസ്‌ഥാനത്തിനു കഴിഞ്ഞിട്ടില്ല. നഗര - ഗ്രാമ വ്യത്യാസമില്ലാതെ തെരുവുനായ്‌ക്കള്‍ ആളുകളുടെ ഉറക്കം കെടുത്തുന്ന........
© Mangalam
