കാര്‍ത്തികമാര്‍ ഇനി വെല്ലുവിളിക്കരുത്
'എനിക്കു പറ്റിച്ചു ജീവീക്കാനേ അറിയൂ, അത് എന്റെ മിടുക്ക്'. വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌തു തട്ടിപ്പു നടത്തി കോടികള്‍ തട്ടിയെടുത്ത കേസിലെ പ്രതി കാര്‍ത്തിക പ്രദീപിന്റേതെന്ന പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിലെ ഒരു ഭാഗം മാത്രമാണിത്. ഈ ക്ലിപ്പിന്റെ നിജസ്‌ഥിതി എന്താണെങ്കിലും തട്ടിപ്പിന്റെയും തട്ടിപ്പുകാരുടെയും അടിസ്‌ഥാന മനോവികാരം ഇതുതന്നെയാണ്. തട്ടിപ്പുകള്‍ മിടുക്കായി പരിഗണിക്കത്തക്കതും അതു പരസ്യമായി പറയാവുന്ന ഒരു വേദിയുമായി നമ്മുടെ സാമൂഹിക പരിസരവും നീതിന്യായ പരിപാലനവും മാറിയെന്നതുമാണ് അനുദിനം പെരുകുന്ന തട്ടിപ്പുകളുടെ എണ്ണം വ്യക്‌തമാക്കുന്നതും.
കാര്‍ത്തിക പ്രദീപിന്റെ തട്ടിപ്പ് ഇവിടെ നടന്ന തട്ടിപ്പുകളില്‍ ആദ്യത്തേതോ ഏറ്റവും വലുതോ അല്ല. ദിനംതോറും നടക്കുന്ന തട്ടിപ്പുകളില്‍ ഒന്നു മാത്രം. വിദേശജോലി വാഗ്‌ദാനം ചെയ്‌തു നടത്തുന്ന തട്ടിപ്പുകള്‍ കേരളത്തില്‍ ഒരു........
© Mangalam
