menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

നീറ്റായി, നീറ്റിനൊരുങ്ങാം

11 0
04.05.2025

രാജ്യത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെറിറ്റു സീറ്റുകളിലെ പ്രവേശനത്തിനു നടത്തപ്പെടുന്ന നീറ്റ്‌ യുജി. (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ്‌ ടെസ്‌റ്റ്‌ - അണ്ടര്‍ ഗ്രാജുവേഷന്‍ ) പരീക്ഷ, രാജ്യത്തെ വിവിധകേന്ദ്രങ്ങളില്‍ നാളെ നടക്കും. 2013 വരെ എല്ലാ സംസ്‌ഥാനങ്ങളും അവരവര്‍ തന്നെ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ നടത്തി, പ്രവേശനം നടത്തുകയായിരുന്നു, പതിവ്‌. നീറ്റ്‌ പരീക്ഷ വന്നതോടെ രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഏകീകരിക്കപ്പെട്ടു. തമിഴ്‌നാട്‌ ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളുടെ എതിര്‍പ്പ്‌ പരിഗണിച്ച്‌, സുപ്രീംകോടതി 2014ല്‍ നീറ്റ്‌ റദ്ദാക്കിയെങ്കിലും 2016ല്‍ ഇത്‌ പുനഃസ്‌ഥാപിക്കയുണ്ടായി. സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്‌.ഇ) നടത്തിയിരുന്ന നീറ്റ്‌ പരീക്ഷ, 2019 മുതല്‍ നാഷണല്‍ ടെസ്‌റ്റിംഗ്‌ ഏജന്‍സി (എന്‍.ടി.എ.)ആണ്‌ നടത്തുന്നത്‌.

അടുത്തറിയാം നീറ്റിനെ

രാജ്യത്തെ നൂറുകണക്കിനു വരുന്ന മെഡിക്കല്‍, ഡെന്റല്‍, ആയുഷ്‌ കോഴ്‌സുകളിലെയും കാര്‍ഷിക സര്‍വകലാശാലയും വെറ്റിറിനറി സര്‍വകലാശാലയുള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ നിശ്‌ചിത സീറ്റുകളിലെയും പ്രവേശനത്തിനു ബാധകമായ യോഗ്യതാ പരീക്ഷ എന്ന നിലയില്‍ നീറ്റ്‌ പരീക്ഷയും നീറ്റ്‌ റാങ്കും വലിയ പ്രാധാന്യമുള്ളതാണ്‌. രാജ്യത്തെ വിവിധയിടങ്ങളിലുള്ള 170000ത്തില്‍ പരം മെഡിക്കല്‍ സീറ്റുകളിലെ പ്രവേശന ലക്ഷ്യം മുന്നില്‍ കണ്ട്‌, ഏകദേശം 25 ലക്ഷത്തോളം വിദ്യാര്‍ഥികളാണ്‌, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളില്‍ ഈ വര്‍ഷം നീറ്റ്‌ എഴുതുന്നത്‌.
ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ (എയിംസ്‌), ജവാഹര്‍ലാല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്‌റ്റ്‌ ഗ്രാജുവേറ്റ്‌ മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ (ജിപ്‌മര്‍), ആംഡ്‌ ഫോഴ്‌സസ്‌ മെഡിക്കല്‍ കോളജ്‌, വിവിധ സംസ്‌ഥാനങ്ങളില്‍ സ്‌ഥിതി ചെയ്യുന്ന കേന്ദ്ര, കല്‍പിത സര്‍വകലാശാലകള്‍ എന്നിവയിലെ എം.ബി.ബി.എസ്‌. പ്രവേശനത്തിന്‌ ഉയര്‍ന്ന നീറ്റ്‌ (യു.ജി.) പരീക്ഷാ സ്‌കോര്‍ ബാധകമാണ്‌. ഇതോടൊപ്പം, വെറ്ററനറി കൗണ്‍സില്‍, ബി.വി.എസ്‌സി. ആന്‍ഡ്‌ എ.എച്ച്‌. പ്രോഗ്രാമിലെ 15 ശതമാനം സീറ്റ്‌ നികത്തുന്നതിനും കുറച്ചു വര്‍ഷങ്ങളായി നീറ്റ്‌ റാങ്ക്‌ തന്നെയാണ്‌ പരിഗണിക്കുന്നത്‌. ഇതിനു പുറമെ നമ്മുടെ സംസ്‌ഥാനത്ത്‌ മെഡിക്കല്‍, ഡെന്റല്‍, ആയുഷ്‌ തുടങ്ങിയ മെഡിക്കല്‍ കോഴ്‌സുകള്‍ക്കു പുറമേ മെഡിക്കല്‍ അനുബന്ധ പ്രോഗ്രാമുകളിലെ പ്രവേശനത്തിനും മാനദണ്ഡമാക്കി വെച്ചിരിക്കുന്നത്‌, നീറ്റ്‌ റാങ്കു പട്ടിക തന്നെയാണ്‌. മാത്രവുമല്ല;വിദേശരാജ്യങ്ങളിലെ മെഡിക്കല്‍ സര്‍വകലാശാലകളില്‍, ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ മെഡിക്കല്‍ പഠനത്തിനും നീറ്റ്‌ എക്‌സാം യോഗ്യത നേടിയിരിക്കേണ്ടത്‌, അനിവാര്യതയാണ്‌.

നീറ്റ്‌ ഓള്‍ ഇന്ത്യാ ക്വാട്ട

ഏതൊരു സാധാരണ വിദ്യാര്‍ഥിക്കും ഏറ്റവും
മിതമായ ഫീസൊടുക്കി കൊണ്ട്‌, നമ്മുടെ രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, സര്‍ക്കാര്‍ മേഖലയിലെ ഡെന്റല്‍ കോളജുകള്‍ എന്നിവയിലെ മെഡിക്കല്‍ ബിരുദം, ഡെന്റല്‍ ബിരുദം(എം.ബി.ബി.എസ്‌.,ബി.ഡി.എസ്‌.) തുടങ്ങിയവയിലെ പഠനത്തിന്‌ അഖിലേന്ത്യാ ക്വാട്ടയില്‍ 15% സീറ്റുകള്‍ സംവരണം ചെയ്‌തിട്ടുണ്ട്‌.

നീറ്റ്‌ പരീക്ഷാ ക്രമം:

ഹയര്‍സെക്കന്‍ഡറി തലത്തിലെ ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി എന്നീ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ്‌ ക്വസ്‌റ്റ്യന്‍സ്‌ (എം.സി.ക്യു.)ആണ്‌ ഈ........

© Mangalam