ബസവേശ്വരന്‍: ദാര്‍ശനിക വീഥിയിലെ പ്രതിരോധനായകന്‍
ഭാരതീയ നവോത്ഥാന വീഥിയിലെ വിപ്ലവകാരിയായ സഞ്ചാരിയായിരുന്നു ബസവേശ്വരന്‍.ആധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച ആത്മീയനേതാവ് എന്ന വിശേഷണമാണ് ചരിത്രകാരന്‍മാര്‍ അദ്ദേഹത്തിന് നല്‍കിയിരിക്കുന്നത്. കവിയും ചിന്തകനും മതപ്രവാചകനും ദാര്‍ശനികനും സാമൂഹിക പരിഷ്‌കര്‍ത്താവുമായി ബസവേശ്വരന്‍ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ബോധത്തോടൊപ്പം അസ്‌തിത്വത്തേയും നവീകരിച്ച വീരശൈവ അഥവാ ലിംഗായത്ത് പ്രസ്‌ഥാനത്തിന്റെ ഉപജ്‌ഞാതാവായ ബസവേശ്വരന്‍ ഭാരതീയ ചിന്തയില്‍ ഒരു പ്രതിരോധ പാരമ്പര്യത്തിന്റെ തുടക്കക്കാരനായി വേറിട്ടു നില്‍ക്കുന്നു.
1131ല്‍ കര്‍ണാടകയിലെ ബിജാപ്പൂര്‍ ജില്ലയിലെ ഇംഗലേശ്വര എന്ന ഗ്രാമത്തിലാണ് ബസവേശ്വര ഭൂജാതനായത്. പിതാവ് മദരസയ്യ ശൈവ ബ്രാഹ്‌മണനും അഗ്രഹാരത്തിന്റെ തലവനുമായിരുന്നു. ബ്രാഹ്‌മണ്യത്തിന്റെ കഠിനമായ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും ജീവിച്ചിരുന്ന കുടുംബത്തില്‍ പിറന്ന അദേഹം ചെറുപ്പത്തില്‍തന്നെ തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ പഠിക്കുകയും അവയോട് പ്രതികരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു.
ഇളം പ്രായത്തില്‍തന്നെ മികച്ച വ്യക്‌തിത്വത്തിന്റെയും മഹത്വത്തിന്റെയും സൂചനകള്‍ ബസവന്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. തന്റെ മാതാപിതാക്കള്‍ പിന്‍തുടര്‍ന്നുവന്ന യഥാസ്‌ഥിതികമായ ആചാരങ്ങളേയും അനുഷ്‌ഠാനങ്ങളേയുംപറ്റി ചിന്തിച്ച് അതിന്റെ പൊള്ളത്തരങ്ങളെ ചോദ്യം ചെയ്യുന്നതു സ്‌ഥിരമായിരുന്നു. എട്ടു വയസ്സായപ്പോഴേക്കും തര്‍ക്കസ്വഭാവം വിട്ട് പ്രതികരിക്കുന്ന നിലയിലേക്ക് ആ ബാലന്റെ ചിന്തകള്‍ വളര്‍ന്നിരുന്നു. ബ്രാഹ്‌മണ്യത്തിന്റെ പ്രഥാന........
© Mangalam
