സമാനതകളില്ലാത്ത കൈയൊപ്പ്
ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ മലയാള സിനിമയെ അടയാളപ്പെടുത്തിയ പ്രതിഭയുടെ നഷ്‌ടമാണ് ഷാജി എന്‍. കരുണിന്റെ മരണത്തിലൂടെ മലയാള സിനിമയ്‌ക്ക് സംഭവിച്ചത്. ഛായാഗ്രാഹകന്‍, സംവിധായകന്‍ , കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ തുടങ്ങി ബഹുമുഖ പ്രവര്‍ത്തനത്തിലൂടെ സമാനതകളില്ലാത്ത ചലച്ചിത്രസപര്യയായിരുന്നു ആ ജീവിതം.
സമഗ്ര സംഭാവനയ്‌ക്കുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ കഴിഞ്ഞവര്‍ഷത്തെ ജെ.സി ഡാനിയല്‍ പുരസ്‌കാരം ദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഏറ്റുവാങ്ങിയത്. അനാരോഗ്യം അലട്ടിയിരുന്നെങ്കിലും പുരസ്‌കാര വേദിയില്‍ ഏറെ സന്തോഷവാനായിരുന്നു അദ്ദേഹം. അന്താരാഷ്ര്‌ടതലത്തില്‍ നിരവധിതവണ അംഗീകരിക്കപ്പെട്ടപ്പോഴും സംസ്‌ഥാന സര്‍ക്കാരില്‍നിന്ന് വേണ്ടത്ര അംഗീകാരം കിട്ടിയിട്ടില്ലെന്ന വിഷമം ഇപ്പോള്‍ മാറിയെന്ന അദ്ദേഹത്തിന്റെ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വന്തം കുടുംബത്തില്‍ നിന്ന് ലഭിച്ച അംഗീകാരം എന്ന നിലയില്‍ ഏറെ സംതൃപ്‌തിയും സന്തോഷവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൗമ്യതയോടെ മാത്രം........
© Mangalam
