menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ആശാസമരവും അരാഷ്‌ട്രീയതയുടെ രാഷ്‌ട്രീയവും

6 0
latest

ആശമാര്‍(26,000), അംഗന്‍വാടി ജീവനക്കാര്‍ (64,000), സ്‌കൂള്‍ പാചകത്തൊഴിലാളികള്‍ (13,500) ഇവരൊക്ക പ്രതിമാസം 12,000-13,000രൂപ വേതനത്തിന്‌ ജോലി ചെയ്യുന്നവരാണ്‌. ഈ വേതനം കൊണ്ട്‌ നിത്യജീവിതം സാധ്യമല്ലെന്നു വ്യക്‌തം. എന്നിട്ടും എന്തുകൊണ്ട്‌ ഈ നിര്‍ബന്ധിത സന്നദ്ധസേവനം?
1990 മുതല്‍ അഖിലേന്ത്യാതലത്തില്‍ പുതിയ സാമ്പത്തികനയങ്ങള്‍ നടപ്പാക്കിത്തുടങ്ങി. സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറച്ച്‌ സാമ്പത്തിക സുസ്‌ഥിരത ഉറപ്പുവരുത്തുന്നത്‌ അതിന്റെ ആദ്യപടിയായിരുന്നു. സേവ നമേഖലയില്‍നിന്ന്‌ സര്‍ക്കാര്‍ പിന്‍മാറി. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവനമേഖലകളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കി. അത്‌ സന്നദ്ധപ്രവര്‍ത്തകരുടെ/ദിവസവേതനക്കാരുടെ/കരാര്‍ജീവനക്കാരുടെ ചുമതലയില്‍ പ്രവര്‍ത്തിപ്പിക്കണമെന്നും നിര്‍ദേശമുയര്‍ന്നു. പുതിയ സാമ്പത്തികനയങ്ങള്‍ പൂര്‍ണവളര്‍ച്ചയെത്തിയപ്പോള്‍ തൊഴിലിന്റെ കരാര്‍വത്‌ക്കരണം രാജ്യമാകെ വ്യാപിച്ചു.
സ്വാശ്രയകോളജുകള്‍, അണ്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങള്‍, വസ്‌ത്ര-സ്വര്‍ണ വ്യാപാരശാലകളിലെ വില്‍പനക്കാര്‍, വന്‍കിടമാളുകളിലെ പലതരം തൊഴിലാളികള്‍, സ്വകാര്യപണമിടപാട്‌ സ്‌ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരൊക്കെ ഇത്തരം കരാര്‍/കാഷ്വല്‍ ജോലികളുടെ അപകടം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്‌. സാധാരണ കോളജ്‌ അധ്യാപകര്‍/ഗസ്‌റ്റ്‌ അധ്യാപകര്‍, സര്‍ക്കാര്‍-എയ്‌ഡഡ്‌ സ്‌കൂള്‍ അധ്യാപകര്‍/അണ്‍എയ്‌ഡഡ്‌ അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍/ആശമാര്‍ എന്നിങ്ങനെ എല്ലാ മേഖലയിലും തൊഴില്‍ ശക്‌തിയെ പിളര്‍ത്തിക്കൊണ്ടാണ്‌ ആഗോളവത്‌ക്കരണ നയങ്ങള്‍ മുന്നേറുന്നത്‌.
ഈ അരക്ഷിതാവസ്‌ഥ മൂലം കേരളത്തിലടക്കം അസംഘടിതമേഖലയിലെ തൊഴിലാളികളുടെ വില പേശല്‍ശേഷി തകര്‍ന്നിരിക്കുന്നു. അവര്‍ക്ക്‌ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ പോലും എളുപ്പമല്ല. കേരളത്തിലെ ഉയര്‍ന്ന ജീവിത സാഹചര്യം മേല്‍പറഞ്ഞ രണ്ടുതരം തൊഴിലാളികളുടെയും മുന്നില്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ ഒന്നുതന്നെയാണ്‌. തുച്‌ഛവരുമാനമുള്ള സമാന്തരവിഭാഗം പ്രാഥമികജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുന്നു. കേരളജനതയുടെ ഉയര്‍ന്ന കടബാദ്ധ്യതയുടെ കാരണങ്ങളും ഇതൊക്കെത്തന്നെ. കേരളം നേടിയ ജീവിത ഗുണനിലവാരം എല്ലാവര്‍ക്കും അനുഭവവേദ്യമാകുന്നില്ല എന്നര്‍ത്ഥം. അതുകൊണ്ട്‌ കേരളത്തിലെ വേതന നിരക്ക്‌ മറ്റ്‌ സംസ്‌ഥാനങ്ങളില്‍........

© Mangalam