ആത്മീയ ജ്യോതിസ്സായ ചട്ടമ്പിസ്വാമി
"പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മതസംബന്ധമായ മാന്ദ്യവും അലസതയും സാധാരണക്കാരുടെ ഇടയില്‍ ആവിര്‍ഭവിച്ചു. സമുന്നതമായ മഹത്വങ്ങള്‍ അബദ്ധജടിലങ്ങളായ ചില ആചാരങ്ങളുടെ കുത്തക മാത്രമായി രൂപാന്തരപ്പെടുകയും ചെയ്‌തു. അങ്ങനെയുള്ള സന്ദര്‍ഭത്തിലാണ് ചട്ടമ്പിസ്വാമിയുടെ ആവിര്‍ഭാവമുണ്ടായത്.
മേല്‍പ്പറഞ്ഞ വിനാശകരമായ വിപത്തില്‍നിന്നും അദ്ദേഹം ഹിന്ദുക്കളെ തട്ടിയുണര്‍ത്തി. ജീവിതത്തിന് ഒരു ഉദ്ദേശവും ലക്ഷ്യവും ഉണ്ടെന്നുള്ള വസ്‌തുത അവരെ ഉദ്‌ബോധിപ്പിച്ചു. തന്റെ ലളിതമായ ജീവിത രീതിയാലും സാധാരണ ജനങ്ങളുമായുള്ള താദാത്മ്യത്താലും എരിഞ്ഞണയാറായ ഹിന്ദുമത ജ്യോതിസ്സിന് ഉത്തേജനവും ചൈതന്യവും നല്‍കി അദ്ദേഹം നിര്‍വഹിച്ചിട്ടുള്ള കൃത്യങ്ങളെല്ലാം കുശാഗ്ര ബുദ്ധിയും ദൂരവീക്ഷണ പടുത്വവും സൂഷ്‌മ ദൃഷ്‌ടിയുമുള്ള അതിസമര്‍ഥനായ ഒരു പ്രവാചകന്റെയോ ഒരു ലോകാചാര്യന്റെയോ ജോലികള്‍ ആയിരുന്നു.
" 1941ലെ തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടില്‍ മഹാഗുരു ചട്ടമ്പിസ്വാമിയെക്കുറിച്ചു പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്. ഗുരുക്കന്മാരുടെ ഗുരുവായി വാഴ്‌ത്തപ്പെട്ട ചട്ടമ്പിസ്വാമിയുടെ ജീവിതം ഒട്ടേറെ ആശയ സമരങ്ങളിലൂടെയാണ് കടന്നുപോയത്. 1881ല്‍ നടത്തിയ വേദാധികാര പ്രതിഷ്‌ഠാപനം വൈജ്‌ഞാനിക കേരളത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പ് ആയിരുന്നു. സംസ്‌കാര പഠനത്തിന്റെ പൂര്‍വ മാതൃകകള്‍ എന്ന നിലയില്‍ പ്രാചീന മലയാളം, സ്‌ഥലനാമ പഠനം, ആദിഭാഷ, ദ്രാവിഡ മാഹാത്മ്യം തുടങ്ങിയ കൃതികള്‍ സ്‌ഥാനം നേടി.
'കാരുണ്യം നമ്മുടെ മതം' എന്നു പ്രഖ്യാപിച്ചു കൊണ്ട് സ്വജീവിതത്തെ അനുകമ്പയുടെ സന്ദേശമാക്കിയ വിദ്യാധിരാജന്‍, എക്കാലത്തെയും മാനവികതയുടെ ആചാര്യനാണ്. ഭക്‌തിയും ജ്‌ഞാനവും നിറഞ്ഞ കര്‍മയോഗ........
© Mangalam
