വിസ്‌മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ ബാക്കിയാക്കി...
പതിറ്റാണ്ടുകള്‍ നീണ്ട യാത്രകളില്‍ ഒപ്പിയെടുത്ത ഫ്രെയിമുകള്‍ അവസ്‌മരണീയമാക്കി ഷാജി എന്‍. കരുണ്‍ മടങ്ങി. ക്യമറാമാന്‍ എന്ന നിലയില്‍ വിസ്‌മയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫ്രെയിമുകള്‍.
എഴുപതുകളിലും എണ്‍പതുകളിലും മലയാളിയെ വിസ്‌മയിപ്പിച്ച ക്യാമറാമാന്‍. അരവിന്ദന്‍ എന്ന അത്ഭുത സംവിധായകന്റെ വിശ്വസ്‌തനായ ഛായാഗ്രാഹകന്‍. സംവിധാനത്തിലേക്കു തിരഞ്ഞപ്പോള്‍ പിറന്നത് ലോക സിനിമയോടെ കിടപിടിക്കുന്ന മികച്ച സൃഷ്‌ടികള്‍. 'പിറവി' എന്ന ഒറ്റ ചിത്രം മതി ആ പ്രതിഭയുടെ മാറ്റു തിരിച്ചറിയാന്‍. 1989 ലെ കാന്‍ ഫിലിം ഫെസ്‌റ്റിവലില്‍ ക്യാമറ ഡി ഓര്‍ പ്രത്യേക പരാമര്‍ശം
ഉള്‍പ്പെടെ 31 അവാര്‍ഡുകളാണു 'പിറവി' നേടിയത്. അതേ വര്‍ഷം തന്നെ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡും നേടി. അടിയന്തരാവസ്‌ഥക്കാലത്ത് പോലീസ് കസ്‌റ്റഡിയില്‍........
© Mangalam
