ലഹരിക്കേസുകള്‍ ആവിയാകരുത്
സംസ്‌ഥാനത്തു സംശയാസ്‌പദമായി കണ്ട് രണ്ടായിരം പേരെ എക്‌സൈസും പോലീസും പരിശോധിക്കുമ്പോള്‍ അതില്‍ അഞ്ചുമുതല്‍ പത്തുശതമാനം വരെ വ്യക്‌തികളില്‍നിന്ന് അനധികൃത ലഹരി-മയക്കുമരുന്നു വസ്‌തുക്കള്‍ കണ്ടെത്തുന്നു. കഴിഞ്ഞ ഇരുപത്തിയാറാം തീയതിയിലെമാത്രം കണക്കെടുത്താല്‍ 2256 പേരെ പോലീസ് പരിശോധിച്ചപ്പോള്‍ അതില്‍ 125 പേര്‍ അറസ്‌റ്റിലായി. 123 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. അവരില്‍നിന്ന് എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്‌തുക്കള്‍ പിടികൂടുകയും ചെയ്‌തു.
ഇത് ഒരു ദിവസത്തെ കണക്കുമാത്രമാണ്. ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി നടത്തുന്ന പരിശോധനയിലാണ് ദിവസവും ഇത്രയും പേരെ ലഹരിവസ്‌തുക്കളുമായി പിടികൂടുന്നത്. മയക്കുമരുന്നിനെതിരേയുള്ള നടപടികളുടെ ഭാഗമായി നടത്തുന്ന ഈ കാമ്പെയിന്‍ ആരംഭിച്ച അന്നുമുതല്‍ ഈ കണക്കില്‍ ഒരു കുറവും വരുന്നില്ലെന്നതു ശ്രദ്ധേയമായ കാര്യമാണ്. ഇതു പിടിക്കപ്പെടുന്നവരുടെ കണക്കുമാത്രമാണ്. മയക്കുമരുന്നു വിതരണ-വിപണന-ഉപയോഗത്തില്‍ ഏര്‍പ്പെടുന്നവരുടെ യഥാര്‍ഥ കണക്ക് ഇതിന്റെ എത്രയോ മടങ്ങായിരിക്കും.........
© Mangalam
