menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ശാസ്‌ത്രജ്‌ഞന്‍(?)

9 0
29.04.2025

150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ട്രെയിനിന്‌ ഇന്ധനമായി വേണ്ടത്‌ ഒരു ലിറ്റര്‍ ജലം! ജോണ്‍ ഇ.ഡബ്ല്യു. കീലിയുടെ പ്രഖ്യാപനം കേട്ട്‌ ശാസ്‌ത്രജ്‌ഞര്‍ അമ്പരന്നു. ജനത്തിന്‌ ആവേശം. അതിവേഗമാണു കീലി കോടീശ്വരനായത്‌. ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും കഴിവുള്ള ശാസ്‌ത്രജ്‌ഞന്‍. അദ്ദേഹത്തിന്റെ പദ്ധതികളില്‍ പണം മുടക്കാന്‍ ജനം കാത്തുനിന്നു. 27 വര്‍ഷമാണ്‌ ആളുകള്‍ അദ്ദേഹത്തിന്റെ വാക്കുകളെ വിശ്വസിച്ചത്‌. ഒരു പ്രഖ്യാപനവും യാഥാര്‍ഥ്യമായില്ല. എങ്കിലും അക്കാലത്തെ ശാസ്‌ത്രജ്‌ഞരുടെ വിമര്‍ശനങ്ങളെ തള്ളി ജനം അദ്ദേഹത്തിനൊപ്പം നിന്നു. 1898 നവംബര്‍ 18 ന്‌ അദ്ദേഹം അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ ഗവേഷണശാലയില്‍ പരിശോധന നടത്തിയ ഉദ്യോഗസ്‌ഥര്‍ ഞെട്ടി...

ദുരിതം നിറഞ്ഞ ബാല്യമായിരുന്നു ജോണ്‍ ഏണസ്‌റ്റ് വോറല്‍ കീലിയുടേത്‌. 1837 സെപ്‌റ്റംബര്‍ മൂന്നിനായിരുന്നു ജനനം. ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്‌ടമായി. മുത്തച്‌ഛനും മുത്തശിയുമാണു വളര്‍ത്തിയത്‌. മരപ്പണിക്കാരന്‍, ഓര്‍ക്കസ്‌ട്ര സംഘത്തിലംഗം, സര്‍ക്കസ്‌ കലാകാരന്‍, വാഹന മെക്കാനിക്ക്‌... ജീവിക്കാനായി അദ്ദേഹം പല വേഷങ്ങള്‍ ചെയ്‌തു.

ശാസ്‌ത്രജ്‌ഞന്‍(?) ജനിക്കുന്നു

1872ല്‍ യു.എസിലെ പ്രമുഖ ശാസ്‌ത്രജ്‌ഞര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും കീലിയുടെ ക്ഷണമെത്തി. ഫിലഡല്‍ഫിയയിലെ 1422 നോര്‍ത്ത്‌ ട്വന്റീത്ത്‌ സ്‌ട്രീറ്റില്‍ വലിയ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി അദ്ദേഹം ഒരു പുതിയ ഭൗതിക ശക്‌തി പ്രഖ്യാപിച്ചു. അതുവരെ 'അജ്‌ഞാതമായിരുന്ന' ശക്‌തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന മെഷീന്‍.
സംഗീത പ്രകമ്പനങ്ങളെ അടിസ്‌ഥാനമാക്കിയാണു ഊര്‍ജം ഉത്‌പാദിപ്പിക്കുന്നത്‌. സംഗീതത്തിന്‌ ആറ്റങ്ങളുമായോ ഈഥറുമായോ ഇടപഴകാന്‍ കഴിയുമെന്നും കീലി പ്രഖ്യാപിച്ചു. (അന്നത്തെ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ പറ്റിയ ഒരു അബദ്ധമായിരുന്നു ഈഥര്‍/ലൂമിനിഫെറസ്‌ ഈഥര്‍. ബഹിരാകാശത്തുകൂടി പ്രകാശത്തിനു സഞ്ചരിക്കാന്‍ ഒരു മാധ്യമം വേണമെന്ന്‌ അന്നത്തെ ശാസ്‌ത്രജ്‌ഞര്‍ കരുതി. ആ മാധ്യമമാണത്രേ ഈഥര്‍. ശൂന്യകാശം മുഴുവന്‍ ഈഥറാല്‍ നിറഞ്ഞിരിക്കുകയാണത്രേ. 1887 ലാണ്‌ ഈഥര്‍ എന്ന മാധ്യമമില്ലെന്നു ശാസ്‌ത്രജ്‌ഞര്‍ കണ്ടെത്തിയത്‌).
പുതിയ ശക്‌തിയെ നിയന്ത്രിക്കാനായാല്‍ അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാമത്രേ. ഫിലാഡല്‍ഫിയയില്‍നിന്ന്‌ ന്യൂയോര്‍ക്ക്‌ സിറ്റിയിലേക്കുള്ള 151 കിലോമീറ്റര്‍ പിന്നിടാന്‍ 30 ബോഗികളുള്ള ട്രെയിനിന്‌ ഒരു........

© Mangalam