സര്‍വകലാശാലകളുടെയും കഴുത്തുഞെരിച്ച് ട്രംപ്
ഡോണള്‍ഡ് ട്രംപ് രണ്ടാമതും യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് ഭ്രാന്തന്‍ ഭരണനടപടി കള്‍ ഓരോന്നായി നടപ്പാക്കി കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയ്‌ക്ക് സാമ്പത്തിക സഹായം നിര്‍ത്തിവച്ചതും നാസയ്‌ക്ക് നല്‍കേണ്ട ഫണ്ടില്‍ ഗണ്യമായ കുറവ് വരുത്തിയതുമെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. നീതീകരണമില്ലാത്ത പകരച്ചുങ്കം മൂലം ലോകത്തെ ബഹുഭൂരിപക്ഷം രാജ്യങ്ങളുടെ എതിര്‍പ്പും ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും ഏറ്റുവാങ്ങുകയാണ്.
പകരച്ചുങ്കം പ്രധാനമായും ലക്ഷ്യമിടുന്നത് ചൈനയെയാണെങ്കിലും മറ്റു രാജ്യങ്ങളെയും ഇതു ബാധിക്കും. യൂറോപ്യന്‍ യൂണിയനും വിവിധ രാജ്യങ്ങളും പ്രതി ഷേധത്തിലാണ്. ഈ പ്രശ്‌നം ലോകരാഷ്‌ട്രീയത്തില്‍ യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ട്രംപിന്റെ അനാവശ്യമായ കടന്നുകയറ്റം ആ രാജ്യത്തെ സര്‍വകലാശാലകള്‍ക്കു നേരെയുമുണ്ടായി. യു.എസിലെ ഏ റ്റവും പ്രമുഖവും നീണ്ട കാലത്തെ പാരമ്പര്യവും ഉള്ള ഹാര്‍വാര്‍ഡിനെ വരിഞ്ഞു മുറുക്കുവാനും കഴുത്തുഞെരിച്ചു കൊല്ലാനുമുള്ള നീക്കമാണ് യു.എസ്. ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്.
കൊളംബിയ, പെന്‍സില്‍വേനിയ, ബ്രൗണ്‍, പ്രിന്‍സ്‌റ്റന്‍ തുടങ്ങിയ പ്രശസ്‌ത കലാലയങ്ങള്‍ക്കു നേരേയും ട്രംപ് കൊലക്കത്തി ഉയര്‍ത്തിയിരിക്കുകയാണ്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്‌ക്കുള്ള സാമ്പത്തിക സഹായം പ്രസിഡന്റ് ട്രംപ് മരവിപ്പിച്ചത് ലോകത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 20 ലക്ഷം ഡോളറിന്റെ ഫെഡറല്‍ ഫണ്ടാണ് മരവിപ്പിച്ചിരിക്കുന്നത്. സര്‍വകലാശാലയുടെ ഭരണ........
© Mangalam
