താടിയുള്ളപ്പൂപ്പനെ പേടിയുണ്ടോ?
ദീര്‍ഘകാലമായി വിസ്‌മൃതിയുടെ നിലവറയില്‍ ആണ്ടുപോയ, ഏക മലയാളിയായ അഖിലേന്ത്യാ കോണ്‍ഗ്രസ് പ്രസിഡന്റ് സാക്ഷാല്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ക്ക് 91-ാംചരമവാര്‍ഷികത്തില്‍ മോക്ഷം ലഭിച്ചിരിക്കുന്നു. സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഇരുള്‍മൂടിയ അറകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന ചേറ്റൂരിനെ ഈയിടെ വീണ്ടെടുത്ത് വെളിച്ചത്തു കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. സര്‍ദാര്‍ വല്ലഭായി പട്ടേലിനെ പോലെ അത്യുന്നതമായ ഒരു പ്രതിമ പ്രതിഷ്‌ഠാ സാഫല്യം ചേറ്റൂരിനും ഭാവിയില്‍ കൈവന്നു കൂടായ്‌കയില്ല. ചേറ്റൂരിനെ പഠിക്കാന്‍ തയാറാവണമെന്നും പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിന്റെ അടിത്തറ ഉലച്ച ആദ്യ ആഘാതം ചേറ്റൂര്‍ എന്ന മലയാളിയില്‍ നിന്നാണ് ഉണ്ടായതെന്നും, ജാലിയന്‍വാലാബാഗിനെതിരെയുള്ള നിയമ പോരാട്ടം അത്രയ്‌ക്ക് ശക്‌തമായിരുന്നുവെന്നും അദ്ദേഹം........
© Mangalam
