ബഹിരാകാശദൗത്യങ്ങളുടെ മുഖ്യശില്‍പ്പി
ഇന്ത്യന്‍ സ്‌പേസ് പ്രോഗ്രാമിന്റെ മുഖ്യ ശില്‍പികളില്‍ ഒരാളാണ് ഡോ. കെ. കസ്‌തൂരിരംഗന്‍. ബഹിരാകാശ ഗവേഷണരംഗത്തും വിക്ഷേപണങ്ങളില്‍ ഉള്‍പ്പടെ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുന്ന മേഖലകളിലേക്കും ഐ.എസ്.ആര്‍.ഒയെ നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചു. നാലു പതിറ്റാണ്ടു നീണ്ട ഐ.എസ്.ആര്‍.ഒയിലെ പ്രവര്‍ത്തനകാലയളവില്‍ അദ്ദേഹം നിരവധി സുപ്രധാനദൗത്യങ്ങളുടെ ഭാഗമായി.
2003 ഓഗസ്‌റ്റ് 27-നാണ് ഔദ്യോഗികചുമതലകളില്‍നിന്ന് അദ്ദേഹം വിരമിച്ചത്. തുടര്‍ന്ന് യു.പി.എ. ഭരണകാലത്ത് 2003 മുതല്‍ 2009 വരെ രാജ്യസഭാംഗമായി. 1982-ല്‍ പത്മശ്രീയും 1992-ല്‍ പത്മഭൂഷനും 2000-ല്‍ പത്മവിഭൂഷനും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്റര്‍കോസ്‌മോസ് കൗണ്‍സില്‍ അവാര്‍ഡ്, എം.പി. ബിര്‍ള മെമ്മോറിയല്‍ പുരസ്‌കാരം, എച്ച്.കെ. ഫിറോദിയ അവാര്‍ഡ്, ആര്യഭട്ട പുരസ്‌കാരം, വിക്രം സാരാഭായ് മെമ്മോറിയല്‍ സ്വര്‍ണമെഡല്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
1940 ഒക്‌ടോബര്‍ 24-ന് സമൂഹത്ത് മഠത്തില്‍ കൃഷ്‌ണസ്വാമിയുടെയും വിശാലാക്ഷിയുടെയും മകനായി എറണാകുളത്താണ് കൃഷ്‌ണസ്വാമി കസ്‌തൂരിരംഗന്റെ ജനനം. കേരളത്തിലെ പ്രാഥമിക........
© Mangalam
