പഠനമികവിനാകട്ടെ പ്രാധാന്യം
എഴുത്തുപരീക്ഷകളിലെ മിനിമം മാര്‍ക്ക് അടുത്ത അധ്യയന വര്‍ഷം മുതല്‍ യു.പി ക്ലാസുകളിലേക്ക് വ്യപിപ്പിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനം എടുത്തിരിക്കുകയാണ്. മിനിമം മാര്‍ക്ക് സംവിധാനം എട്ടാം ക്ലാസില്‍ വിജയകരമായി നടപ്പിലാക്കിയ പശ്‌ചാത്തലത്തിലാണ് ഈയൊരു തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറയുകയുണ്ടായി. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം വര്‍ധിപ്പിക്കാനുള്ള ഏതൊരു നീക്കവും സ്വഗതാര്‍ഹമാണ്.
എഴുത്തും വായനയും അറിയാത്തവര്‍പോലും പത്താംക്ലാസ് ജയിക്കുന്ന രീതിയില്‍ കേരളത്തിലെ പരീക്ഷാ സമ്പ്രദായം അടുത്തകാലത്തായി മാറ്റിമറിക്കപ്പെട്ടിരുന്നു. യു.ഡി.എഫ്., എല്‍.ഡി.എഫ്. വ്യത്യാസമില്ലാതെ കേരളം ഭരിച്ച സര്‍ക്കാരുകള്‍ക്കെല്ലാം ഇതില്‍ ഉത്തരവാദിത്വമുണ്ട്. പത്താം ക്ലാസിലെ വിജയശതമാനം ഭരണമികവിന്റെ അടയാളമായി ആരെല്ലാമോ തെറ്റിദ്ധരിച്ചതായിവേണം കണക്കാക്കാന്‍. വിജയശതമാനം വര്‍ധിച്ചതായി ചൂണ്ടിക്കാണിക്കാന്‍........
© Mangalam
