കുറ്റവാളികളുടെ സ്വാതന്ത്ര്യം: പുനര്‍ചിന്ത വേണം
കുറ്റവാളികളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ ഗൗരവത്തോടെയുള്ള ചിന്തയ്‌ക്കും നടപടികള്‍ക്കും പ്രേരിപ്പിക്കുന്ന സംഭവങ്ങള്‍ സംസ്‌ഥാനത്തു വര്‍ധിച്ചിരിക്കുന്നു. കോട്ടയം തിരുവാതുക്കലില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്‌റ്റ് അത്തരത്തിലൊന്നാണ്. അഞ്ചര മാസത്തെ ജയില്‍വാസം കഴിഞ്ഞ് ഈമാസമാദ്യം പുറത്തിറങ്ങിയ ആളാണ് ഇരട്ടക്കൊലപാതകത്തില്‍ അറസ്‌റ്റ് ചെയ്യപ്പെട്ടത്. കോട്ടയം ഇന്ദ്രപ്രസ്‌ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ ഡോ.മീരയുമാണ് ക്രൂരമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ഇവരുടെ മുന്‍ ജീവനക്കാരനായ അസം സ്വദേശിയെ പ്രേരിപ്പിച്ചതു വൈരാഗ്യമാണെന്നാണു പോലീസിന്റെ വെളിപ്പെടുത്തല്‍. ഇത്തരത്തില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങുന്നവര്‍ ചെയ്യുന്ന കൊടും ക്രൂരകൃത്യങ്ങള്‍ സംസ്‌ഥാനത്തു വര്‍ധിക്കുന്നത് ആളുകളെ ഭയപ്പെടുത്തുകയും നിയമസംവിധാനങ്ങള്‍ക്കു വെല്ലുവിളിയായി മാറുകയും ചെയ്യുന്ന സാഹചര്യമുണ്ടാക്കുന്നു.
കുറ്റകൃത്യത്തിനു........
© Mangalam
