വ്ലാഡിമിര്‍ പുടിനും ഷി ചിന്‍ പിങും മോദിയും തമ്മിലെന്താണു ബന്ധം?
റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ഇത് അഞ്ചാം ഭരണകാലമാണ്. കെ.ജി.ബി.യില്‍ ഇന്റലിജന്‍സ് ഓഫീസറായി സേവനം ചെയ്‌തു തുടങ്ങിയ പുടിനെ റഷ്യന്‍ പ്രസിഡന്റായിരുന്ന ബോറിസ് യെല്‍റ്റ്‌സിന്‍ തന്റെ പിന്‍ഗാമിയായി അംഗീകരിക്കുന്നത് 1999-ലാണ്. ആക്‌ടിങ് പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്യപ്പെട്ട പുടിന്‍ 2000 മാര്‍ച്ചില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും 2000 മേയ് 7-ന് റഷ്യയുടെ പ്രസിഡന്റായി അധികാരമേറ്റു.
2004-ല്‍ അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു ടേമില്‍ കൂടുതല്‍ പ്രസിഡന്റായിരിക്കാന്‍ കഴിയാത്ത ഭരണഘടനാപരിമിതി മൂലം 2008 മുതല്‍ പ്രധാനമന്ത്രി പദവി വഹിച്ചുകൊണ്ട് പരമാധികാരിയായി തുടര്‍ന്നു. വിവാദമായ തെരഞ്ഞെടുപ്പിലൂടെ 2012-ല്‍ അദ്ദേഹം വീണ്ടും പ്രസിഡന്റായി. 2018-ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2021 ഏപ്രിലില്‍ ഒരു റഫറണ്ടത്തിനുശേഷം രണ്ടുതവണ കൂടി വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കുന്ന ഭരണഘടനാ ഭേദഗതികളില്‍ വ്ലാഡിമിര്‍ പുടിന്‍ ഒപ്പുവച്ചു. ഇതുപ്രകാരം 2036 വരെ പ്രസിഡന്റ് സ്‌ഥാനത്ത് തുടരാം. 2024 മാര്‍ച്ചില്‍ അദ്ദേഹം മറ്റൊരു ടേമിലേക്കു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
പുടിന്റെ ഭരണത്തിന്‍ കീഴില്‍ റഷ്യന്‍ രാഷ്‌ട്രീയ വ്യവസ്‌ഥ ഒരു വ്യക്‌തിയില്‍ പരമാധികാരങ്ങളും കേന്ദ്രീകരിക്കുന്ന സ്വേച്‌ഛാധിപത്യമായി രൂപാന്തരപ്പെട്ടു. റഷ്യയിലെ സ്വാതന്ത്ര മാധ്യങ്ങളെ കര്‍ശനമായി നിയന്ത്രിക്കുകയും പ്രസിഡന്റിനോ സര്‍ക്കാരിനോ എതിരായ ഒരു വാര്‍ത്ത പോലും റിപ്പോര്‍ട്ട് ചെയ്യാനാവാത്തവിധം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ അനുകൂല മാധ്യമങ്ങളില്‍ പുടിന്‍ സ്‌തുതി മാത്രമായി. പുടിനെ വിമര്‍ശിക്കുന്നവരെയെല്ലാം ഇവര്‍ രാജ്യശത്രുവായി പ്രഖ്യാപിച്ചു. ലോകം അമ്പരപ്പോടെ കണ്ട ഒരു കാര്യം പുടിന്‍ തന്റെ് രാഷ്‌ട്രീയ എതിരാളികളെ തടവിലാക്കുകയും നിര്‍ദാഷിണ്യം അടിച്ചമര്‍ത്തുകയും ചെയ്‌തതാണ്.
പുടിന്‍ ഭരണത്തിലെ അഴിമതിക്കെതിരേ ഒരു ദശകത്തിലേറെ സമരം നയിച്ച പുടിന്റെ കടുത്ത വിമര്‍ശകനായിരുന്നു അലക്‌സി നവല്‍നി. അഭിഭാഷകനായിരുന്ന നവല്‍നി 2008-ലാണു റഷ്യന്‍ രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയനാകുന്നത്. ഭരണകൂടത്തിലെ പ്രമുഖര്‍ അഴിമതിയിലൂടെ അതിസമ്പന്നരായത് റഷ്യയുടെ ഇന്ധന സമ്പത്ത് കൊള്ളയടിച്ചാണെന്നു സ്വന്തം ബ്ലോഗിലൂടെ വെളിപ്പെടുത്തിയാണു നവല്‍നി റഷ്യന്‍ രാഷ്‌ട്രീയത്തില്‍ പുട്ടിന്‍ വിരുദ്ധ മുഖമായി തീര്‍ന്നത്. 2011 ആയപ്പോഴേക്കും നവല്‍നിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷന് യുവാക്കളുടെ വന്‍ പിന്തുണ ലഭിച്ചു. 2013-ല്‍ മോസ്‌കോ മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു രണ്ടാമതെത്തി. 2018-ല്‍ പുട്ടിനെതിരേ മത്സരിക്കാന്‍........
© Mangalam
