പ്രാര്‍ഥനയില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട മാര്‍പാപ്പ
ജമെല്ലി ആശുപത്രിയില്‍നിന്നു മാര്‍ച്ച് 23-നു മാര്‍പാപ്പയെ ഡിസ്‌ചാര്‍ജ് ചെയ്യുമ്പോള്‍ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചത് രണ്ടു മാസത്തെ വിശ്രമം. പക്ഷേ, ഇടയനു വിശ്രമം ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മൂക്കില്‍ ഘടിപ്പിച്ച ഓക്‌സിജന്‍ ട്യുബ് പോലും അദ്ദേഹം തടസമായി കരുതി. പലപ്പോഴും ഓക്‌സിജന്‍ ട്യുബ് നീക്കം ചെയ്‌തിട്ട് അദ്ദേഹം ശുദ്ധവായു ശ്വസിച്ചു.
വിശുദ്ധ വാരാചരണം തുടങ്ങിയപ്പോഴേ ജനങ്ങളിലേക്കു മടങ്ങാന്‍ അദ്ദേഹം മോഹിച്ചു. ഒടുവില്‍ ഈസ്‌റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. അവിടെ ഈസ്‌റ്റര്‍ ആഘോഷിക്കാന്‍ ഒത്തുകൂടിയ 35,000 പേര്‍ മാര്‍പാപ്പയെ കണ്ട് ആഹ്‌ളാദിച്ചു. ദര്‍ശനം നല്‍കി 24 മണിക്കൂര്‍ പോലും തികയ്‌ക്കും മുമ്പ് അദ്ദേഹം യാത്രയായി.
കഴിഞ്ഞ രണ്ടാഴ്‌ചയായി മാര്‍പാപ്പ സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള ശ്രമത്തിലായിരുന്നെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. സന്ദര്‍ശകരെ സ്വീകരിച്ചു, ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെ കണ്ടുമുട്ടി.
ഈസ്‌റ്റര്‍ ഞായറാഴ്‌ച അദ്ദേഹം പ്രത്യക്ഷപ്പെട്ടപ്പോള്‍, താഴെയുള്ള ജനക്കൂട്ടം അദ്ദേഹം പ്രത്യക്ഷപ്പെട്ടപ്പോള്‍ ആവേശഭരിതരായി. അദ്ദേഹം ചുണ്ടനക്കിയപ്പോള്‍ അവര്‍ നിശബ്‌ദരായി.
'പ്രിയ സഹോദരീ സഹോദരന്മാരേ, ഞാന്‍ നിങ്ങള്‍ക്ക് ഈസ്‌റ്റര്‍ ആശംസകള്‍ നേരുന്നു' - പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു.
അവയായിരിക്കും പരസ്യമായുള്ള അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍. 'സാധാരണയായി എല്ലാവരും വിളിച്ചുപറയുന്നത് മാര്‍പാപ്പ നീണാള്‍ വാഴട്ടേ എന്നാണ്. ഇത്തവണ ജനക്കൂട്ടം പതിവിലും ശാന്തരായിരുന്നു. ഒരുപക്ഷേ അദ്ദേഹത്തിന്റെ കഷ്‌ടപ്പാടുകള്‍ ജനത്തിന് അറിയാമായിരുന്നു' - ഈസ്‌റ്റര്‍ കുര്‍ബാനയ്‌ക്കായി സെന്റ്........
© Mangalam
