ആത്മവിശ്വാസത്തോടെ അവസാന ലാപ്പില്‍
രണ്ടാം പിണറായി സര്‍ക്കാര്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലേക്കു കടന്നിരിക്കുന്നു. തികഞ്ഞ ആത്മവിശ്വാസത്തോടെ അവസാന ലാപ്പിലേക്കു കടക്കുന്ന എല്‍.ഡി.എഫ്. സര്‍ക്കാരിനെയാണു കേരളത്തിലെ ജനങ്ങള്‍ കാണുന്നത്. അധികാരത്തുടര്‍ച്ച നല്‍കിയ ജനങ്ങള്‍ എല്‍.ഡി.എഫിനു മൂന്നാമൂഴം നല്‍കാനുള്ള സാധ്യത ചര്‍ച്ചയായിക്കഴിഞ്ഞു. യു.ഡി.എഫിന്റെ തിരിച്ചുവരവ് മോഹങ്ങള്‍ക്കു കടുത്ത വെല്ലുവിളിയാണ് എല്‍.ഡി.എഫിന്റെ ഈയൊരു ആത്മവിശ്വാസം.
'എല്‍.ഡി.എഫ്. വരും എല്ലാം ശരിയാകും' എന്ന തെരഞ്ഞെടുപ്പ് വാഗ്‌ദാനം എത്രമാത്രം പാലിക്കപ്പെട്ടു എന്നതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും എല്‍.ഡി.എഫിനെ കൈവിടാന്‍ ജനങ്ങള്‍ തയാറല്ലെന്നു തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. ഒരു മുന്നണിക്കും ഭരണത്തുടര്‍ച്ച നല്‍കാത്ത കേരളം ചരിത്രം തിരുത്തിയെഴുതി. അസാധ്യമെന്നു കരുതിയതു സാധ്യമാക്കിയവര്‍, മൂന്നാമൂഴവും നേടാനാകുമെന്ന വലിയ........
© Mangalam
