വഴികാട്ടിടട്ടെ, ഈ ജീവപ്രകാശം
ധാര്‍മികതയുടെ കാവലാളും കരുണയുടെ വക്‌താവുമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഈയൊരു സ്‌നേഹദര്‍ശനത്തിന്റെ ആള്‍രൂപ സാന്നിധ്യമാണ് ലോകത്തിനു നഷ്‌ടമായത്. കേവലം ഒരു മതാചാര്യനായി പ്രവര്‍ത്തിക്കുന്നതിലുപരി ക്രിസ്‌തുമതദര്‍ശനം മാനവരാശിയുടെ ജീവപ്രകാശമാക്കാനുള്ള യത്നത്തില്‍ എല്ലാവിഭാഗം ജനങ്ങളുടേയും അംഗീകാരവും ആദരവും നേടിയെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അതുകൊണ്ടുതന്നെ ലോകത്തിനു വഴികാട്ടിയാകുന്ന കെടാവിളക്കായി മനുഷ്യഹൃദയങ്ങളില്‍ എക്കാലവും അദ്ദേഹം നിറഞ്ഞുനില്‍ക്കും
2013 മാര്‍ച്ച് 13ന് ആണ് അദ്ദേഹം കത്തോലിക്കാ സഭയുടെ 266-ാമത് പാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നത്. ശാരീരിക അവശതകള്‍മൂലം ബെനഡിക്‌ട് പതിനാറാമന്‍ പാപ്പ രാജിവച്ചതിനെതുടര്‍ന്നായിരുന്നു അര്‍ജന്റീനക്കാരനായ ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ്. ഇറ്റലിയില്‍നിന്ന് കുടിയേറിയ കുടംബത്തില്‍ ജനിച്ച ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോ, 1282 വര്‍ഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു........
© Mangalam
