ലളിത്യത്തിെന്റ പാപ്പ
'എന്റെ ആളുകള്‍ ദരിദ്രരാണ്, ഞാന്‍ അവരില്‍ ഒരാളാണ്' - ലളിത ജീവിതം തെരഞ്ഞെടുത്തതിനെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍. ബ്യൂണസ് അയേഴ്‌സിലെ ആര്‍ച്ച് ബിഷപ്പായിരിക്കെയാണ് ആ ചോദ്യം അദ്ദേഹം ആദ്യം നേരിട്ടത്. പിന്നീട് ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകര്‍ അത് ആവര്‍ത്തിച്ചു. ഒട്ടും മടുക്കാതെ അദ്ദേഹം മറുപടിയും ആവര്‍ത്തിച്ചു. 1992ല്‍ ബ്യൂണസ് അയേഴ്‌സിലെ സഹായ മെത്രാനെന്ന നിലയിലാണ് അദ്ദേഹം ആദ്യം മാധ്യമങ്ങള്‍ക്കു പ്രിയങ്കരനായത്. ബസില്‍ യാത്രചെയ്യുന്ന ബിഷപ് അക്കാലത്ത് ഒരു അത്ഭുതമായിരുന്നു. 1998 ല്‍ ആര്‍ച്ച് ബിഷപ് സ്‌ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. ആര്‍ച്ച് ബിഷപ് ഹൗസില്‍ താമസിക്കുന്നതിനു പകരം ഒരു അപ്പാട്ട്‌മെന്റിലേക്ക് അദ്ദേഹം മാറി. സ്വയം ഭക്ഷണം പാകം ചെയ്‌തു ലാളിത്യം നിറഞ്ഞ ജീവിതം.
കരുണയും അപ്പോസ്‌തോലിക ധൈര്യവും കാണിക്കാനും സഭയുടെ വാതിലുകള്‍ എല്ലാവര്‍ക്കുമായി തുറന്നിടാനും അദ്ദേഹം എല്ലായ്‌പ്പോഴും തന്റെ പുരോഹിതന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അതിന് അദ്ദേഹത്തിന്റേതായ വിശദീകരണമുണ്ടായിരുന്നു. 'ദൈവത്തിന്റെ പദ്ധതി ലളിതമാണ്: നിങ്ങള്‍ ക്രിസ്‌തുവിനെ അനുഗമിക്കുകയാണെങ്കില്‍, ഒരു വ്യക്‌തിയുടെ അന്തസിനെ ചവിട്ടിമെതിക്കുന്നത് ഗുരുതരമായ പാപമാണ്'.
ഫാസിസ്‌റ്റ് പീഡനം
അതിജീവിച്ച കുടുംബം
ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ മകനായി 1936 ഡിസംബര്‍ 17 നു ബ്യൂണസ് അയേഴ്‌സിനു സമീപമുള്ള ഫേ്ലാറെസിലാണ് അദ്ദേഹം ജനിച്ചത്. പേര് ജോര്‍ജ് മരിയോ ബെര്‍ഗോഗ്‌ളിയോ. പിതാവ് മരിയോ ജോസ് ബെര്‍ഗോഗ്‌ളിയോ റെയില്‍വേയില്‍ അക്കൗണ്ടന്റായിരുന്നു. അമ്മ റെജീന സിവോറി. അഞ്ചു മക്കളില്‍ മൂത്തയാളായിരുന്നു ജോര്‍ജ്.
ബെനിറ്റോ മുസോളിനിയുടെ ഫാസിസ്‌റ്റ് ഭരണത്തില്‍നിന്ന് രക്ഷപ്പെടാനാണു മരിയോ ജോസ് ബെര്‍ഗോഗ്‌ളിയോയും കുടുംബവും 1929 ല്‍ ഇറ്റലി വിട്ടത്. ഏഴ് വര്‍ഷത്തിനുശേഷമായിരുന്നു ജോര്‍ജിന്റെ ജനനം. മരിയ എലീന, പരേതരായ ഓസ്‌കാര്‍ അഡ്രിയാന്‍, മാര്‍ത്ത റെജീന, ആല്‍ബര്‍ട്ടോ ഹൊറാസിയോ എന്നിവരാണു സഹോദരങ്ങള്‍.
അര്‍ജന്റീന മുന്‍ പ്രസിഡന്റിന്റെ പേരിലുള്ള ടെക്‌നിക്കല്‍ സെക്കന്‍ഡറി സ്‌കൂളായ എസ്‌ക്യൂല ടെക്‌നിക്ക ഇന്‍ഡസ്ര്‌ടിയല്‍ എന്‍ 27 ഹിപോളിറ്റോ യിഗോയെനില്‍ ചേര്‍ന്ന അദ്ദേഹം കെമിക്കല്‍ ടെക്‌നീഷ്യന്റെ ഡിപ്ലോമ നേടി. തുടര്‍ന്നു ഹിക്കെത്തിയര്‍ബാച്ച്‌മാന്‍ ലബോറട്ടറിയിലെ ഭക്ഷ്യ വിഭാഗത്തില്‍ ജോലി ചെയ്‌തു, 21-ാം വയസില്‍ അദ്ദേഹത്തെ ന്യുമോണിയ ബാധിച്ചു. തുടര്‍ന്ന് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്‌തു.
കുമ്പസാരക്കൂടില്‍നിന്ന്
അള്‍ത്താരയിലേക്ക്
അവധിക്കാലം........
© Mangalam
