'ആ മൂന്ന് മിനിറ്റില്‍ എന്റെ ജീവിതം മാറ്റിപ്പണിതു'
അന്നു വൈകുന്നേരം എട്ട് മണിക്ക് ഔദ്യോഗികമായി 'സെദെ വെക്കാന്തെ' (പാപ്പാസ്‌ഥാനം ഒഴിഞ്ഞുകിടക്കുന്നതിനെ സൂചിപ്പിക്കുന്നത്) ആരംഭിച്ചു. അപ്പോള്‍ മുതല്‍ സഭയ്‌ക്ക് പോപ്പ് ഇല്ല. പോപ്പ് പദവിയുടെ കാര്യാലയത്തിന്റെ ചുമതലയുള്ള കര്‍ദിനാള്‍ ടാര്‍സിസിയൊ ബെര്‍ടോണ്‍ കാര്യാലയം അടച്ച് മുദ്രവച്ചു. ഇനിയങ്ങോട്ട് കര്‍ദിനാള്‍മാരുടെ തിരുസംഘത്തോടൊപ്പം ചേര്‍ന്ന് അദ്ദേഹമാവും ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുക. പുതിയ പാപ്പായെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് ആരംഭിക്കാനുള്ള നടപടിക്രമങ്ങളും അതോടൊപ്പം തുടങ്ങി. മാര്‍ച്ച് 4 മുതല്‍ മാര്‍ച്ച് 11 വരെ ദിവസവും കര്‍ദിനാള്‍മാര്‍ ഒരുമിച്ച് കൂടി കോണ്‍ക്ലേവ് സമ്മേളിക്കുന്നതിനെ സംബന്ധിച്ച ഒരുക്കങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണം.
മാര്‍ച്ച് 9 ആയിക്കഴിഞ്ഞു. ഇതിന് മുമ്പത്തെ 2005- ലെ കോണ്‍ക്ലേവില്‍ പാപ്പായായി തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ കൂട്ടത്തില്‍ ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. ഇന്ന് കര്‍ദിനാള്‍മാരുടെ യോഗത്തില്‍ സംസാരിക്കാനായി ചെറിയ ഒരു പ്രസംഗം കര്‍ദിനാള്‍ ബെര്‍ഗോളിയോ തയാറാക്കിയിരുന്നു. സഭ എപ്രകാരം ആയിരിക്കണമെന്ന ഒരു ചെറുകുറിപ്പായിരുന്നു അത്. ആത്മപ്രശംസയോ ലൗകിക മഹിമയോ ആയിരിക്കരുത് പുതിയ പോപ്പിനെ തേടുമ്പോള്‍ സഭയുടെ അളവുകോലെന്നും അദ്ദേഹം അതില്‍ നിരീക്ഷിച്ചിരുന്നു.
കൈയില്‍ കുറിപ്പുകളുമായി ബെര്‍ഗോളിയോ എഴുന്നേറ്റു. സ്‌പാനിഷ് ഭാഷയില്‍ കൈകൊണ്ട് എഴുതിയ കുറിപ്പായിരുന്നു അത്. അദ്ദേഹം സംസാരം തുടങ്ങി. പരമാവധി മൂന്ന് മിനിറ്റ് മാത്രമാണ് അനുവദിച്ചിട്ടുള്ള സമയം എന്നതിനെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നു. മൂന്ന് മിനിറ്റുകള്‍ കഴിഞ്ഞാല്‍ മൈക്രോഫോണ്‍ പ്രവര്‍ത്തനരഹിതമാകും.
ഗുഡ് മോണിങ് സുവിശേഷവല്‍ക്കരണമാണ് പരാമര്‍ശിത വിഷയം. സഭയുടെ അസ്‌തിത്വത്തിന്റെ കാരണവും അതുതന്നെയാണല്ലോ. 'സന്തോഷകരവും സൗഖ്യദായകവുമാണ് സുവിശേഷവല്‍ക്കരണത്തിന്റെ ആനന്ദം' (പോള്‍ ആറാമന്‍ പാപ്പാ) യേശുക്രിസ്‌തു തന്നെയാണ് ആന്തരികമായി നമ്മെ അന്നേരം ചലിപ്പിക്കുന്നത്.
അപ്പസ്‌തോലികമായ അഭിനിവേശമാണ് സുവിശേഷവല്‍ക്കരണത്തിന്റെ ആന്തരിക ചൈതന്യം. ഉള്ളില്‍നിന്നും പുറത്ത് വരാനുള്ള സഭയുടെ സന്നദ്ധതയാണ് അത് വ്യഞ്‌ജിപ്പിക്കുന്നത്. ഉള്ളില്‍ നിന്നു പുറത്തുകടക്കുവാനും അതിരുകളിലേക്ക് സഞ്ചരിക്കുവാനുമാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്. ഭൂമിശാസ്‌ത്രപരമായ അതിരുകള്‍ മാത്രമല്ല, മനുഷ്യാസ്‌തിത്വത്തിന്റെ അതിരുകള്‍ താണ്ടാനും നമുക്ക് ബാധ്യതയുണ്ട്. പാപത്തിന്റെയും വേദനയുടെയും അനീതിയുടെയും അജ്‌ഞാനത്തിന്റെയും അവിശ്വാസത്തിന്റെയും എല്ലാവിധ ഇല്ലായ്‌മകളുടെയും ദുരിതങ്ങളുടെയും ഗൂഢാര്‍ഥങ്ങളെ വിവൃതമാക്കാനും നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നു.
സ്വയം അതിലംഘിച്ച് പുറത്തുകടന്നു സുവിശേഷവല്‍ക്കരണത്തില്‍ വ്യാപരിക്കുന്നില്ലെങ്കില്‍........
© Mangalam
