പ്ലൂട്ടോ ചെറുതായി; വള്‍ക്കന്‍ ഇല്ലാതായി
'പ്ലാനറ്റ് എക്‌സിനെ കണ്ടെത്തിയിരിക്കുന്നു. അതിനു ഭൂമിയുടെ വലിപ്പം പ്രതീക്ഷിക്കുന്നു'. 1930 ഫെബ്രുവരിയില്‍ പ്ലൂട്ടോയെ കണ്ടെത്തിയപ്പോള്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്‌തത് ഇങ്ങനെയായിരുന്നു. ഒന്‍പതാം ഗ്രഹമെന്ന സ്‌ഥാനം ആവേശത്തോടെ ലോകം പ്ലൂട്ടോക്ക് നല്‍കി. വര്‍ഷങ്ങള്‍ മുന്നോട്ടുപോയി. ശാസ്‌ത്രം പുരോഗമിക്കുംതോറും പ്ലൂട്ടോയുടെ 'വലിപ്പം' കുറഞ്ഞുവന്നു. ഒടുവില്‍ ഗ്രഹങ്ങളുടെ പട്ടികയില്‍നിന്നു പുറത്തുപോയി. ഇപ്പോള്‍ ശാസ്‌ത്രം പറയുന്നത് ചന്ദ്രന്റെ ആറിലൊന്ന് പിണ്ഡം മാത്രമേ പ്ലൂട്ടോക്കുള്ളൂവെന്നാണ്. ശാസ്‌ത്രത്തിനു മുന്നില്‍ പ്ലൂട്ടോ ചെറുതായി പോയെങ്കില്‍ ഇല്ലാതായിപ്പോയ ഒരു ഗ്രഹമുണ്ട് വള്‍ക്കന്‍!
രണ്ടര നൂറ്റാണ്ടു മുമ്പുവരെ സൂര്യന് ആറു ഗ്രഹങ്ങളെ ഉള്ളൂവെന്നായിരുന്നു വിശ്വാസം. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യാഴം, ശനി. എന്നിവയാണവ. (ചന്ദ്രന്‍ ഒരു ഗ്രഹമാണെന്നു വിശ്വസിച്ചവരുമുണ്ട്). ആദ്യ ആറു ഗ്രഹങ്ങളെയും പുരാതന സമൂഹങ്ങള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അവയെ കണ്ടെത്തിയെന്ന ബഹുമതി ഒരു ശാസ്‌ത്രജ്‌ഞനും സ്വന്തമല്ല.
1781 മാര്‍ച്ചില്‍ ബ്രിട്ടീഷ് ജ്യോതിശാസ്‌ത്രജ്‌ഞനായ വില്യം ഹെര്‍ഷലാണു മങ്ങിയ വെളിച്ചമുള്ള ആ ബഹിരാകാശ വസ്‌തുവിനെ ശ്രദ്ധിച്ചത്. നക്ഷത്രമാകാനുള്ള പ്രകാശം അതിനില്ല, വാല്‍നക്ഷത്രവുമല്ല. അത് ഗ്രഹമാണ്! തന്റെ രാജകീയ രക്ഷാധികാരിയുടെ ബഹുമാനാര്‍ത്ഥം പുതിയ ഗ്രഹത്തിന് അദ്ദേഹം ജോര്‍ജ് സിഡസ്(പിന്നീട് പേര്‍ യുറാനെസ് ) എന്നു പേര്‍ നല്‍കി.
ഇതോടെ ശാസ്‌ത്രലോകത്ത് വിവാദങ്ങള്‍ക്കു തുടക്കമായി. അറിയപ്പെടുന്ന ഗ്രഹങ്ങള്‍ ആറു മാത്രം. അതും പുരാതന കാലം മുതലുള്ളത്. നഗ്നനേത്രങ്ങള്‍ക്ക് അവ ദൃശ്യവുമാണ്. അതിലേക്കു പുതിയ ഗ്രഹം കൂടി ചേര്‍ക്കണോ? പുതിയ ഗ്രഹത്തെ അംഗീകരിക്കാന്‍ ശാസ്‌ത്രജ്‌ഞര്‍ പോലും മടിച്ചു.
ഗുരുത്വാകര്‍ഷണത്തിന് പുതിയ നിയമം?
പുതിയ ഗ്രഹത്തെ നിരീക്ഷിക്കലായിരുന്നു അടുത്ത ഘട്ടം. 1821ല്‍ അലക്‌സിസ് ബൗവാര്‍ഡിനാണു യുറാനസിന്റെ ഭ്രമണപഥത്തില്‍ സംശയം തോന്നിയത്. ശാസ്‌ത്രജ്‌ഞര്‍ പ്രതീക്ഷിച്ചതില്‍നിന്നു വ്യത്യസ്‌തമായിരുന്നു ആ ഗ്രഹത്തിന്റെ പാത. ഐസക് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്ത പ്രകാരം യുറാനസ് സൂര്യനെ ഭ്രമണം ചെയ്യേണ്ട പാത അതല്ല. നൂറ്റാണ്ടിലേറെ പഴക്കമുള്ള ന്യൂട്ടന്റെ........
© Mangalam
